കതിരൂര്‍ മനോജ് വധക്കേസിലെ ഒന്നാം പ്രതി വിക്രമന്‍ കീഴടങ്ങി

ആര്‍എസ്‌എസ് നേതാവ് കതിരൂര്‍ എളന്തോടത്ത് കെ. മനോജിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി വിക്രമന്‍ കീഴടങ്ങി. കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് വിക്രമന്‍ കീഴടങ്ങിയത്. സി.പി.എം. നേതാവിന്റെ അംഗരക്ഷകനായിരുന്ന ഇയാള്‍ ടി.പി.വധക്കേസിനു ശേഷം ഗള്‍ഫിലേക്ക് കടന്നിരുന്നു. ഇയാള്‍ക്കെതിരെ കൊലപാതകം, വധശ്രമം, ഗൂഢാലോചന, ദേശവിരുദ്ധകുറ്റം എന്നിവ ചുമത്തി കേസെടുക്കും.
ഈ മാസം ഒന്നിനാണു കതിരൂരില്‍ അക്രമിസംഘം ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചശേഷം മനോജിനെ വാഹനത്തില്‍നിന്നു പിടിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയത്. കൂടെയുണ്ടായിരുന്ന നാട്ടുകാരന്‍ കെ. പ്രമോദിനും പരുക്കേറ്റിരുന്നു. പ്രതിപ്പട്ടികയില്‍ ഒന്നാം സ്‌ഥാനത്തുള്ള വിക്രമന്‍ നേരിട്ട് അക്രമത്തില്‍ പങ്കെടുത്തിരുന്നുവെന്നും മഴു ഉപയോഗിച്ചു കഴുത്തറുക്കുകയാണു ചെയ്‌തതെന്നും പ്രമോദ് മൊഴി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha