ഭാര്യയെയും ഭാര്യാപിതാവിനെയും വെട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍

ഭാര്യയെയും ഭാര്യാ പിതാവിനെയും വെട്ടി വീഴ്‌ത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്‌തു. കടുത്തുരുത്തി മങ്ങാട് ഒറ്റിയാംകുന്നില്‍ ബുധനാഴ്‌ച രാത്രി 7.15 ന് ആണ് നാടിനെ ഞെട്ടിച്ച സംഭവം. കോച്ചേരില്‍ വീട്ടില്‍ തങ്കച്ചന്‍ (42) ആണ് അറസ്റ്റിലായത്. തങ്കച്ചന്റെ വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ ഭാര്യ സുധ (40), സുധയുടെ പിതാവ് തിരുവമ്പാടി വളച്ചിന്‍കാലായില്‍ ശ്രീധരന്‍ (76) എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വാക്കത്തി ഉപയോഗിച്ചാണ് വെട്ടി വീഴ്‌ത്തിയത്.
ഇരുവരുടെയും തലയ്‌ക്കും കഴുത്തിനും കൈകള്‍ക്കും വെട്ടേറ്റിട്ടുണ്ട്. തലയ്‌ക്കു വെട്ടിയപ്പോള്‍ തടയാന്‍ ശ്രമിച്ചപ്പോളാണ് കൈയ്‌ക്ക് വെട്ടേറ്റത്. വിരലുകള്‍ അറ്റു മാറിയ നിലയിലാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. ഇരുവര്‍ക്കും നിരവധി തവണ വെട്ടേറ്റിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് ഒളിവില്‍ പോയ പെയിന്റിംഗ് തൊഴിലാളിയായ തങ്കച്ചന്‍ അറുനൂറ്റിമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയെത്തിയെപ്പോളാണ് പോലീസ് അറസ്റ്റ് ചെയ്‌തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha