ലക്ഷ്യം പി. ജയരാജന്‍? കതിരൂര്‍ മനോജ് വധക്കേസില്‍ കെ. സുധാകരന് എന്താണ് താത്പര്യം?

ബിജെപി നേതാവ് കതിരൂര്‍ മനോജ് വധക്കേസ് സിബിഐക്ക് വിട്ടതിനു പിന്നില്‍ കോണ്‍ഗ്രസ്-ബിജെപി രഹസ്യ ഉടമ്പടി. കേരളത്തില്‍ സിപിഎമ്മിനെ നശിപ്പിക്കാനുള്ള എളുപ്പവഴി അവരുടെ നേതാക്കകളെ കൊലപാതക കേസുകളില്‍ ഉള്‍പ്പെടുത്തുന്നതാണെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് കതിരൂര്‍ മനോജ് വധക്കേസ് സിബിഐക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ടി.പി. ചന്ദ്രശേഖര്‍ വധക്കേസ് പോലും സിബിഐക്ക് വിടാന്‍ ആദ്യഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. പിന്നീട് ഗൂഢാലോചന മാത്രം അന്വേഷിക്കണമെന്ന ആവശ്യം സിബിഐ അംഗീകരിച്ചുമില്ല.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗിന്റെയും ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസാമിയുടെയും നിര്‍ദ്ദേശ പ്രകാരമാണ് പെടുന്നനെ കതിരൂര്‍ മനോജ് വധക്കേസ് സിബിഐക്ക് വിട്ടത്. സിബിഐ അന്വേഷണത്തിന് ചുക്കാന്‍ പിടിച്ചതാകട്ടെ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനും. സിബിഐ അന്വേഷണം വേണമെന്ന് ആദ്യം ആവശ്യപ്പെട്ടത് സുധാകരനാണ്. കണ്ണൂര്‍ സീറ്റില്‍ പി.കെ.ശ്രീമതി ജയിച്ചതു മുതല്‍ സ്വന്തം തട്ടകത്തില്‍ അസ്വസ്ഥനാണ് സുധാകരന്‍. പി.ജയരാജനാണ് ശ്രീമതിയുടെ തിരഞ്ഞെടുപ്പ് വിജയത്തിന് ചുക്കാന്‍ പിടിച്ചത്. സുധാകരന്‍ ലക്ഷ്യമിടുന്നത് ജയരാജനെയാണ്. കൂടാതെ സംഭവദിവസം പ്രതികളെ അഭിനന്ദിച്ചുകൊണ്ട് ജയരാജന്റെ മകന്‍ ഫേസ് ബുക്ക് പോസ്റ്റിങ്ങും നടത്തിയിരുന്നു. മനോജ് വധക്കേസിനു പിന്നില്‍ ജയരാജനാണെന്നാണ് സുധാകരന്റെ ആരോപണം. എന്നാല്‍ കേരള പോലീസ് ജയരാജനെ തൊടില്ലെന്നും സുധാകരന്‍ വിശ്വസിക്കുന്നു.
ടി.പി ചന്ദ്രശേഖരന്‍ കേസിലും പ്രധാനപ്രതി ജയരാജനാണെന്നാണ് സുധാകരന്റെ ആരോപണം. അതിനാണ് ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ജയരാജനുമായി അടുപ്പം പുലര്‍ത്തുന്ന തിരുവഞ്ചൂര്‍ ജയരാജനെ രക്ഷിച്ചതായി സുധാകരന്‍ കരുതുന്നു. കതിരൂര്‍ മനോജ് വധക്കേസ് പാര്‍ട്ടിക്കെതിരെ ജനങ്ങളെ തിരിക്കാന്‍ സുധാകരന് കിട്ടിയ തുറുപ്പുചീട്ടാണ്. രമേശ് ആഭ്യന്തരമന്ത്രിയായിരിക്കുന്ന കാലത്തോളം താന്‍ വിചാരിക്കുന്നതൊക്കെ നടക്കുമെന്ന് സുധാകരന്‍ പ്രതീക്ഷിക്കുന്നു.
ഇതിനിടെ മനോജ് വധക്കേസ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായി രമേശ് ചെന്നിത്തല ചര്‍ച്ച ചെയ്തിരുന്നു. അന്വേഷണ ചുമതല നല്‍കിയാല്‍ കേരള സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് തങ്ങള്‍ നടത്തിത്തരാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ചെന്നിത്തലയ്ക്കു നല്‍കിയ ഉറപ്പ്. ഏതായാലും ജയരാജന്റെ ദിനങ്ങള്‍ ആശങ്കാകുലമാകാന്‍ പോവുകയാണ്. ഇതിനിടെ മനോജ് വധക്കേസില്‍ തങ്ങള്‍ക്കു പങ്കില്ലെന്ന കല്ലുവച്ച നുണയുമായി സിപിഎം പിബിയിലെത്തി. ചന്ദ്രശേഖരന്‍ വധത്തിനുശേഷം തങ്ങളുടെ നട്ടെല്ലൊടിക്കുന്ന സംഭവമായി സിപിഎം മനോജ് വധത്തെ കാണുന്നുണ്ടെങ്കിലും അത് പരസ്യമായി സമ്മതിക്കാന്‍ തയാറല്ല.
സിബിഐ വന്നാല്‍ പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കള്‍ തന്നെ സംശയത്തിന്റെ പുകമറയ്ക്കുള്ളിലാകും. ആരെയൊക്കെ അറസ്റ്റ് ചെയ്യുമെന്ന പ്രവചനം പോലും സാധ്യമല്ലാത്ത തരത്തില്‍ സിപിഎം പ്രതിരോധത്തിലാകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സിപിഎമ്മിന്റെ കാര്യം കൂടുതല്‍ പരുങ്ങലിലായിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha