സിബിഐ വരും മുമ്പ് ഒരു ചോദ്യം ചെയ്യല്‍... വിക്രമനെ കോടതി 14 ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു

കതിരൂര്‍ മനോജ് വധക്കേസിലെ ഒന്നാം പ്രതി വിക്രമനെ കോടതി 14 ദിവസത്തേയ്‌ക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. കണ്ണൂര്‍ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രറ്റ് കോടതി ജഡ്‌ജി കൃഷ്‌ണകുമാറാണ് വിക്രമനെ ക്രൈംബ്രാഞ്ച് കസ്‌റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവിട്ടത്. കസ്‌റ്റഡിയിലുള്ള വിക്രമനെ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം വിശദമായി ചോദ്യം ചെയ്യും.
ഇന്ന് രാവിലെ 10.30 ടെ തികച്ചും നാടകീയമായായിരുന്നു വിക്രമന്റെ കീഴടങ്ങല്‍. പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത രീതിയിലുള്ള വേഷത്തില്‍ ബൈക്കില്‍ കോടതി വളപ്പിലെത്തിയ വിക്രമന്‍ കോടതിയിലേയ്‌ക്ക് ഓടിക്കയറുകയായിരുന്നു. വിക്രമന്‍ എത്തിയത് അറിഞ്ഞതോടെ നിരവധി പരിസരവാസികളും ആര്‍എസ്എസ് പ്രവര്‍ത്തകരും സ്ഥലത്ത് എത്തിയിരുന്നു. ഇതേതുടര്‍ന്ന് കനത്ത പോലീസ് സുരക്ഷയാണ് കോടതി പരിസരത്ത് ഏര്‍പ്പെടുത്തിയിരുന്നത്.
സംഭവശേഷം വിക്രമന്‍ ഒളിവില്‍ പോയിരുന്നില്ലെന്നും നാട്ടില്‍തന്നെ ഉണ്ടായിരുന്നുവെന്നും ഇയാളുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. വിക്രമനെ പ്രതിചേര്‍ത്ത് പോലീസ് ഒരു റിപ്പോര്‍ട്ടുപോലും കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ലെന്ന കാര്യം അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
https://www.facebook.com/Malayalivartha