പോത്തീസിലെ ഫുഡ്‌കോര്‍ട്ട് പൂട്ടിച്ചു, ദോശാ ഡോട്ട് കോമിന് നോട്ടീസ് നല്‍കി

തിരുവനന്തപുരം നഗരസഭ ഹെല്‍ത്ത് സ്‌ക്വാഡും ഭക്ഷ്യസുരക്ഷാവിഭാഗവും ആയൂര്‍വേദ കോളേജ് ജംഗ്‌ഷനിലെ പോത്തീസില്‍ നടത്തിയ റെയ്‌ഡില്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടി. പഴകിയ ഭക്ഷണം വിറ്റതിനും ലൈസന്‍സില്ലാതെ കട നടത്തിയതിനും ദോശാ ഡോട്ട് കോമിന് നോട്ടീസ് നല്‍കി. ദോശാ ഡോട്ട് കോമില്‍ ലേബലില്ലാതെ സൂക്ഷിച്ച 13 ലിറ്റര്‍ മുന്തിരി ജ്യൂസും 2 കിലോ വേവിച്ച മരിച്ചീനിയും ഹെല്‍ത്ത് സ്‌ക്വാഡ് പിടിച്ചെടുത്തു.
ഫ്രാറ്റ് രക്ഷാധികാരി അഡ്വ. പുഞ്ചക്കരി രവീന്ദ്രന്‍ നായര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഹെല്‍ത്ത് സ്‌ക്വാഡും ഭക്ഷ്യസുരക്ഷാവകുപ്പും റെയ്‌ഡ് നടത്തിയത്. ഇന്നലെ ഉച്ചയ്‌ക്ക് കഴിക്കാന്‍ വാങ്ങിയ മരിച്ചിനിയിലും മീന്‍ കറിയിലും പഴകിയതിന്റെ നാറ്റം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ഇദ്ദേഹം ഭക്ഷ്യസുരക്ഷാവകുപ്പിന് പരാതി നല്‍കിയത്.
പോത്തീസില്‍ പ്രവര്‍ത്തിക്കുന്ന ദോശാ ഡോട്ട് കോമടക്കമുള്ള ഫുഡ് കോര്‍ട്ടില്‍ നേരത്തെയും നഗരസഭാ ഫുഡ് സ്‌ക്വോഡ് റെയ്‌ഡ് നടത്തിയിട്ടുള്ളതാണ്. ലൈസന്‍സില്ലാത്തതിന്റെ പേരില്‍ ആറോളം കടകള്‍ക്ക് നോട്ടീസും നല്‍കിയിരുന്നു.
നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനൂപ് റോയ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എസ്. അനില്‍കുമാര്‍, ആനന്ദ്. ഫുഡ് സേഫ്‌ടി അസി. കമ്മിഷണര്‍ ഭൂസുധ തുടങ്ങിയവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha