നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് യുവതി മരിച്ചു

കൊടുങ്ങല്ലൂരിനടുത്ത് നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് യുവതി മരിച്ചു. തിരുവനന്തപുരം സ്വദേശിനി ആശ(24)യാണ് മരിച്ചത്. സഹയാത്രികരായിരുന്ന നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനു പുറപ്പെട്ട അഞ്ചംഗ സംഘത്തിന്റെ കാറാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ ആറുമണിയോടെ ദേശീയപാത 17ല്‍ കൊടുങ്ങല്ലൂര്‍ കോതപറമ്പിലായിരുന്നു അപകടം നടന്നത്. ആശയുടെ ഭര്‍ത്താവ് രഞ്ജിത(29), സഹോദരന്‍ രതീഷ്(24), അച്ഛന്‍ രാജേന്ദ്രന്‍(60), അമ്മ രമ(48) എന്നിവരെ പരുക്കുകളോടെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha