കതിരൂര്‍ മനോജ് വധക്കേസിലെ പ്രതി വിക്രമന്‍ കുറ്റസമ്മതം നടത്തി

കതിരൂരില്‍ ആര്‍എസ്‌എസ് നേതാവ് മനോജിനെ വെട്ടിക്കൊലപ്പെടുത്തിയത് താനാണെന്ന് മുഖ്യപ്രതി വിക്രമന്റെ കുറ്റസമ്മതം നടത്തി. താനടക്കം ഏഴുപേരാണ് കൊലനടത്തിയ സംഘത്തിലുള്ളതെന്ന് വിക്രമന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. സംഘത്തിലെ ആറുപേരുടെ പേരു വിവരങ്ങളും വിക്രമന്‍ സംഘത്തോട് പറഞ്ഞു. തന്റെ സുഹൃത്ത് ഡയമണ്ടമുക്ക് സുരേന്ദ്രനെ കൊലപ്പെടുത്തിയതാണ് മനോജിനെ കൊലപ്പെടുത്താന്‍ കാരണം. ബോംബേറിലാണ് മനോജിന്റെ കൈക്കും കാലിനും പരുക്കേറ്റത്. എന്നാല്‍ വിക്രമനും വീഡിയോഗ്രാഫര്‍ ജിതിനും പുറമെയുള്ളവരുടെ പേരുകള്‍ പോലീസ് വിശ്വസിച്ചിട്ടില്ല. പ്രതി പറഞ്ഞ മറ്റു കാര്യങ്ങളും പരിശോധിച്ചുവരികയാണ്.
ഇന്നലെയാണ് വിക്രമന്‍ പൊലീസിനു കീഴടങ്ങിയത്. പ്രതിക്കു വേണ്ടി ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷണം ഇതര സംസ്‌ഥാനങ്ങളിലേക്കു വ്യാപിപ്പിക്കുകയും സിബിഐ അന്വേഷണത്തിനു നീക്കം സജീവമാവുകയും ചെയ്‌തതിനിടയിലാണ് ഇന്നലെ രാവിലെ പതിനൊന്നരയോടെ കണ്ണൂര്‍ കോടതിയിലെത്തിയത്. ഈ മാസം ഒന്നിനാണ് വീട്ടില്‍ നിന്ന് കാറില്‍ തലശേരിക്കുള്ള യാത്രയ്‌ക്കിടെ രാവിലെ 11ന് ഉക്കാസ്‌മെട്ടയില്‍ വച്ചാണ് മനോജിനും സുഹൃത്ത് കൊളപ്രത്ത് വീട്ടില്‍ പ്രമോദിനും നേരെ ആക്രമണമുണ്ടായത്. വാനിനു നേരെ ബോംബ് എറിഞ്ഞതിനു ശേഷം മനോജിനെ വലിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha