അതിര്‍ത്തി ഗ്രാമങ്ങളില്‍ തമിഴ്‌നാട്, കര്‍ണാടക മദ്യ ഷോപ്പുകള്‍ വരുന്നു

കേരളത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളില്‍ കര്‍ണാടക, തമിഴ്‌നാട് സര്‍ക്കാരുകള്‍ മദ്യഷാപ്പുകള്‍ തുടങ്ങുന്നു. വന്‍ തോതില്‍ തുടങ്ങുന്ന മദ്യഷാപ്പുകള്‍ സര്‍ക്കാര്‍- സര്‍ക്കാരിതര സ്ഥാപനങ്ങളാണ് ആരംഭിക്കുന്നത്. തമിഴ്‌നാട് അതിര്‍ത്തിയില്‍ മാത്രം 30 പുതിയ മദ്യഷാപ്പുകളാണ് തമിഴ്‌നാട് സര്‍ക്കാര്‍ ആരംഭിക്കുന്നത്. കടകള്‍ കണ്ടെത്തി കഴിഞ്ഞു. ഇനി സ്റ്റോക്കെത്തിച്ച് കച്ചവടം തുടങ്ങിയാല്‍ മതി. ഇതുവരെ കേരളത്തിലെ കുട്ടികളെ ആകര്‍ഷിക്കുവാന്‍ എഞ്ചിനീയറിംഗ് കോളേജുകള്‍ തുടങ്ങിയിരുന്ന തമിഴ്‌നാട്- കര്‍ണാടക സര്‍ക്കാരുകളാണ് കുടിയന്മാരെ ആകര്‍ഷിക്കുന്നതിനു വേണ്ടി മദ്യഷാപ്പുകള്‍ ആരംഭിക്കുന്നത്.
കേരളത്തില്‍ മദ്യ നിരോധനം വരാന്‍ പോകുന്നു എന്ന വിവരമാണ് തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാരുകളെ മദ്യ വില്‌പനയിലേക്ക് ആകര്‍ഷിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, വയനാട്, കാസര്‍കോട്, കണ്ണൂര്‍ തുടങ്ങി ഒട്ടുമിക്ക ജില്ലകളുടെയും അതിര്‍ത്തി മറ്റ് സംസ്ഥാനങ്ങളാണ്. കര്‍ണാടകവും തമിഴ്‌നാടുമാണ് കേരളത്തിന്‍െറ അതിര്‍ത്തി പങ്കിടുന്നത്. ഉദാഹരണത്തിന് തിരുവനന്തപുരം നഗരത്തില്‍ നിന്നും ഏതാണ്ട് 30 കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ നല്ല ഒറിജിനല്‍ വിദേശമദ്യം കുറഞ്ഞ ചെലവില്‍ ലഭിക്കും. നെയ്യാറ്റിന്‍കരക്ക് സമീപപ്രദേശങ്ങള്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള മദ്യ കച്ചവടക്കാരുടെ കൈയിലാണ്. കേരളത്തിലെ ബീവറേജസ് ഔട്ട്‌ലെറ്റുകളെ അപേക്ഷിച്ച് തമിഴ്‌നാട്ടില്‍ മുന്തിയഇനം മദ്യങ്ങള്‍ക്കു പോലും വിലക്കുറവുണ്ട്.
തമിഴ്‌നാട്, കര്‍ണാടക അതിര്‍ത്തികളില്‍ നിന്നും മദ്യം വാങ്ങി കേരളത്തില്‍ കച്ചവടം നടത്തുന്ന ലോബിയും സജീവമാണ്. സ്‌കൂട്ടറുകളിലും ഓട്ടോറിക്ഷയിലും കാറുകളിലുമാണ് ഇങ്ങനെ കച്ചവടം പുരോഗമിക്കുന്നത്. കുടുംബം സഞ്ചരിക്കുന്ന കാറില്‍ പത്തു കുപ്പികള്‍ നിക്ഷേപിച്ചാല്‍ പോലും ആരും അറിയുകയുമില്ല. അഥവാ അറിഞ്ഞാല്‍ തന്നെ ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥന്മാര്‍ക്ക് കൈമടക്ക് കൊടുത്താല്‍ രക്ഷപ്പെടാം. സ്‌കൂട്ടറിലാണെങ്കില്‍ ആരും തടയുമെന്നു പേടിക്കുകയും വേണ്ട.
ബാറുകള്‍ പൂട്ടിയേക്കുമെന്ന് ഭീഷണിയുണ്ടായ വ്യാഴാഴ്‌ച തന്നെ ആയിരക്കണക്കിന് കുപ്പികളാണ് അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തിയത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ബാര്‍ പൂട്ടിയില്ല. കച്ചവടം പുരോഗമിക്കുമ്പോള്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ വാറ്റ് തുടങ്ങുമോ എന്ന സംശയവും ബാക്കിയാവുന്നു. അങ്ങനെ വന്നാല്‍ മദ്യദുരന്ത സാധ്യതയും തള്ളിക്കളയാനാവില്ല.
ഏതായാലും മദ്യം ഒരു വലിയ ഉപഭോഗ വസ്‌തുവായ സംസ്ഥാനത്ത് ഇനി വരാനിരിക്കുന്നത് മദ്യത്തിന്റെ നാളുകളാണ്. ആയിരക്കണക്കിന് രൂപയാണ് ഇതുവഴി മറ്റ് സംസ്ഥാനങ്ങളില്‍ ലഭിക്കുക. എഞ്ചിനിയറിംഗ് വിദ്യാഭ്യാസത്തിനാണ് തമിഴ്‌നാട് സര്‍ക്കാര്‍ കേരളത്തില്‍ നിന്നും കോടികള്‍ കരസ്ഥമാക്കിയിരുന്നത്. തിരുവനന്തപുരം ജില്ലയിലെ അതിര്‍ത്തിയില്‍ നിന്നു മാത്രം ലക്ഷങ്ങളാണ് എഞ്ചിനീയറിംഗ് പഠനത്തിന് ചെലവിടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha