Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

അവളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നു കൊണ്ട് സഹതാപവും അനുകമ്പയും പ്രകടിപ്പിച്ചു; പി.പി. സദാനന്ദന്റെ തന്ത്രപരമായ നീക്കം വിജയകരമായി; പിന്നെ പൊട്ടിക്കരച്ചിലും കുറ്റസമ്മതവും; പതിനഞ്ച് മിനിറ്റുകൊണ്ട് മൂന്ന് കൊലപാതകങ്ങളുടെയും കഥ അവള്‍ വിവരിച്ചു

25 APRIL 2018 03:15 PM IST
മലയാളി വാര്‍ത്ത

മണിക്കൂറുകള്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലില്‍ അവള്‍ ആദ്യം ആദ്യം മനസ് തുറന്നത് ഡിവൈഎസ്പി പി.പി. സദാനന്ദന്റെ മുന്നിലായിരുന്നു. രണ്ട് ഗ്ലാസ് വെള്ളം കുടിച്ചു മൂന്നാമത്തെ ഗ്ലാസ് വെള്ളം കൂടി കുടിച്ചതോടെ സൗമ്യ തുറന്നു പറയാന്‍ തയാറെടുത്തു. പിന്നെ സി.ഐ കെ.ഇ. പ്രേമചന്ദ്രന്റെ ഇരു കൈകളും കൂട്ടിപ്പിടിച്ച് സൗമ്യ പൊട്ടിക്കരഞ്ഞു. എഎസ്പി ചൈത്ര തെരേസ ജോണിന്റെ മുഖത്തേക്ക് ദയനീയമായി നോക്കി വിതുമ്പിക്കൊണ്ടുള്ള ഒരു ഏറ്റു പറച്ചിലാണ് തലശേരി ഗവ. റസ്റ്റ് ഹൗസിലെ പുതിയ ബ്ലോക്കിലെ മുറിയില്‍ നടന്നത്. 

സൗമ്യക്കൊപ്പം നിന്ന് അവളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നു കൊണ്ട് സഹതാപവും അനുകമ്പയും. ഒന്നിച്ച് ചൊരിഞ്ഞു കൊണ്ട് അന്വേഷണ സംഘം നടത്തിയ നീക്കത്തിലാണ് ഒടുവില്‍ സൗമ്യ മനസ് തുറക്കാന്‍ തയാറായത്. മകളില്ലാതാകുന്നതാണ് ജീവിതത്തിന് നല്ലതെന്ന് തോന്നിയല്ലേ എന്ന ചോദ്യത്തിന് അതെയെന്ന ഉത്തരം കിട്ടിതോടെ അന്വേഷണ സംഘം ഉഷാറായി. മറ്റുള്ള ഉദ്യോഗസ്ഥര്‍ കൂടി സൗമ്യ പറയുന്നത് കേള്‍ക്കുന്നതില്‍ കുഴപ്പമില്ലല്ലോയെന്ന് പി.പി സദാനന്ദന്‍ ചോദിച്ചപ്പോള്‍ ആ ടീ ഷര്‍ട്ടുകാരനെ വിളിക്കൂ എന്ന് സൗമ്യ പറഞ്ഞു.

അത് അന്വേഷണ ഉദ്യോഗസ്ഥനായ കെ.ഇ. പ്രേമചന്ദ്രനെ വിളിക്കാനാണ് ഉദ്ദേശിച്ചതെന്ന് മനസിലായതോടെ അതുവരെ ഇടക്കിടെ റസ്റ്റ് ഹൗസിന് പുറത്ത് ഇറങ്ങി മാധ്യമ പ്രവര്‍ത്തകരോട് കാത്തിരിക്കൂ എന്ന് പറഞ്ഞു കൊണ്ടിരുന്ന സിഐ യും സൗമ്യയുടെ മുന്നിലെത്തി. തന്റെ മുന്നിലെത്തിയ സിഐയുടെ ഇരു കൈകളും മുറുകെ പിടിച്ച സൗമ്യ പൊട്ടിക്കരയുകയായിരുന്നു.

സൗമ്യ പോലീസ് കസ്റ്റഡിയിലായിട്ടും ഒരു കൂസലുമുണ്ടായിരുന്നില്ല. രാവിലെ പത്ത് മുതല്‍ വൈകുന്നേരം വരെ പോലീസ് ഉദ്യോഗസ്ഥര്‍ പല തരത്തില്‍ ചോദ്യം ചെയ്‌തെങ്കിലും ഒരു വാക്ക് പോലും തുറന്നു പറയാന്‍ പ്രതി തയാറായില്ല. ഒടുവില്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം കണ്ണൂര്‍ ഡിവൈഎസ്പി പി.പി. സദാനന്ദന്‍ സൗമ്യയെ ചോദ്യം ചെയ്യുന്ന ഗവ. റസ്റ്റ് ഹൗസിലെത്തി. പിന്നെ പതിനഞ്ച് മിനിറ്റു കൊണ്ട് മൂന്ന് മരണങ്ങളുടേയും കഥ സൗമ്യ പോലീസിന് വിവരിച്ച് നല്‍കി. ഇതോടെ പോലീസിന് ശ്വാസം നേരെ വീണു. പിന്നെ എഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പുറത്തേക്ക് വന്നു. ചാനലുകള്‍ ഉള്‍പ്പെടെയുള്ള മാധ്യമ പ്രവര്‍ത്തകരോട് എഎസ്പി ചൈത്ര തെരേസ ജോണ്‍ അറസ്റ്റ് വിവരം സ്ഥിരീകരിച്ചു. രാവിലെ മുതല്‍ റസ്റ്റ് ഹൗസില്‍ ക്യാമ്പ് ചെയ്തിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇതോടെ ആശ്വസമായി.

ചെമ്മീന്‍ കണ്ടത്തില്‍ ജോലിക്കു വന്ന യുവാവിനെയാണ് വിവാഹം കഴിച്ചത്. അയാള്‍ ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നു. ഒരിക്കല്‍ എലി വിഷം നല്‍കി തന്നെ കൊല്ലാനും ശ്രമിച്ചിരുന്നു. ഇരിട്ടി സ്വദേശിനിയാണ് തന്നെ അനാശാസ്യലേക്ക് കൂട്ടിക്കൊണ്ട് പോയത്. പിന്നെ പിന്മാറാന്‍ പറ്റാത്ത വിധം അതില്‍ പെട്ടു പോയി. പതിനാറു വയസുകാരന്‍ താനുമായി ബന്ധപ്പെട്ടിരുന്നു. പത്ത് വര്‍ഷമായിട്ടും ആ ബന്ധം തുടരുന്നുമുണ്ട്. ഇത്തരത്തില്‍ നിരവധി പേര്‍ താനുമായി ബന്ധപ്പെട്ടിട്ടുണ്ട്.

കൊലപാതകത്തിനായി രണ്ട് പായ്ക്കറ്റ് എലി വിഷം ശേഖരിച്ചിരുന്നു. ഇതില്‍ ഒന്ന് ഒരു കാമുകന്‍ വീട്ടിലെ ജൈവ കുഴിയിലേക്ക് വലിച്ചെറിഞ്ഞു. മകള്‍ ഐശ്വര്യക്ക് വിഷം കൊടുത്ത ശേഷം ഛര്‍ദ്ദി വന്നപ്പോള്‍ തലശേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം കൊണ്ടു പോയത്. അവിടെ നിന്നും കോഴിക്കോട് കൊണ്ടു പോകുകയും അവിടെ വെച്ച് മരിക്കുകയും ചെയ്തു. ഐശ്വര്യയുടെ മരണത്തില്‍സംശയിക്കാതിരുന്നപ്പോള്‍ മാതാപിതാക്കളെ കൊല്ലാന്‍ തീരുമാനിച്ചത്. താന്‍ രണ്ട് യുവാക്കളോടൊപ്പം അനാശാസ്യത്തില്‍ ഏര്‍പ്പെടുന്നത് കണ്ടത് മകള്‍ അമ്മയോടെ പറഞ്ഞിരുന്നു. അക്കാര്യം പറഞ്ഞ് അമ്മ ശകാരിച്ചു. നാട്ടുകാരോടും തന്നേക്കുറിച്ച് മോശം പറഞ്ഞു. ഇതോടെ അമ്മയെ ഇല്ലാതാക്കാന്‍ തീരുമാനിച്ചു.

അമ്മക്ക് ഭക്ഷണത്തില്‍ വിഷം നല്‍കി .ഛര്‍ദ്ദി വന്നപ്പോള്‍ തലശേരിയിലെ മറ്റൊരു ആശുപത്രിയില്‍ കൊണ്ടു പോയി. അവിടെ വെച്ച് മരിച്ചു. എന്നിട്ടും ആരും തന്നെ ആരും സംശയിക്കുന്നതായി തോന്നിയില്ല അതു കൊണ്ടാണ് പിതാവിനേയും കൊല്ലാന്‍ ഉറപ്പിച്ചതും നടപ്പിലാക്കിയതും. പിതാവ് കുഞ്ഞിക്കണ്ണന് ചൂടുള്ള രസത്തിലാണ് എലി വിഷം കലക്കി നല്‍കിയത്. മാതാവിന് മീന്‍ കറിയിലാണ് വിഷം കൊടുത്തത്. മകള്‍ക്ക് ചോറിലും. തടസങ്ങളെല്ലാം നീക്കി കാമുകന്മാര്‍ക്കൊപ്പം സുഖമായി ജീവിക്കുകയായിരുന്നു ലക്ഷ്യം.മരണങ്ങളില്‍ സംശയം തോന്നാതിരിക്കാനാണ് കുടിവെള്ളത്തില്‍ അമോണിയം കലര്‍ന്നിട്ടുണ്ടെന്ന പ്രചരണം നടത്തിയതും വെള്ളം പരിശോധിക്കാനെന്ന വ്യാജേന കണ്ണൂരിലേക്ക് കൊണ്ടു പോയതും സൗമ്യ മൊഴിയില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (7 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (7 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (8 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (8 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (8 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (8 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (9 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (9 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (9 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (10 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (10 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (10 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (11 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (11 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (11 hours ago)

Malayali Vartha Recommends