Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

സമുദായ സംഘടനകളെ ഒപ്പം കൂട്ടാന്‍ സിപിഎം ശ്രമിക്കുമ്പോള്‍ സിപിഎമ്മിന് പണികൊടുത്ത് സിപിഐ; നടപടി ചെങ്ങന്നൂര്‍ ഇലക്ഷനെ ബാധിക്കുമോ....?

25 APRIL 2018 04:03 PM IST
മലയാളി വാര്‍ത്ത

ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സി പി എമ്മിനെ പ്രതിരോധത്തിലാക്കി വീണ്ടും സി പി ഐ. സമുദായ സംഘടനകളെയെല്ലാം സി പി എമ്മിന് എതിരാക്കി മാറ്റുന്നതിനാണ് സി പി ഐ ശ്രമിക്കുന്നത്. ചെങ്ങന്നൂരില്‍ മൃഗീയ ഭൂരിപക്ഷമുള്ള എന്‍ എസ് എസ് , എസ് എന്‍ ഡി പി, െ്രെകസ്തവ മാനേജ്‌മെന്റ് തുടങ്ങിയ സമുദായ സംഘടനകളെ പിണക്കുന്ന തരത്തിലാണ് സി പി ഐ മുന്നോട്ട് നീങ്ങുന്നത്.

2005 ല്‍ യുഡിഎഫ് സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് പതിച്ചു നല്‍കിയ പട്ടയഭൂമി മുന്‍കാല പ്രാബല്യത്തോടെ പിന്‍വലിക്കാനുള്ള റവന്യു വകുപ്പ് തീരുമാനം സി പി എമ്മും സമുദായ സംഘടനകളുമായുള്ള മികച്ച ബന്ധം ഇല്ലാതാക്കി.

2005 ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് എന്‍ എസ് എസ്, എസ് എന്‍ ഡി പി, െ്രെകസ്തവ മാനേജ്‌മെന്റുകള്‍, ഇസ്ലാം മാനേജ്‌മെന്റ് തുടങ്ങിയവര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കിയത്. അതേ ഉത്തരവാണ് 2011 മുതലുള്ള മുന്‍കാല പ്രാബല്യത്തോടെ റദ്ദാക്കി കൊണ്ട് റവന്യം വകുപ്പ് ഉത്തരവിറക്കിയത്.

ഭൂരഹിതര്‍ക്ക് വീടു നല്‍കുന്നതിനു വേണ്ടി മാത്രം ഭൂമി പതിച്ചു നല്‍കിയാല്‍ മതിയെന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 2011ല്‍ തീരുമാനിച്ചിരുന്നു. 2011 ജൂലൈ 27നാണ് ഇത്തരമൊരു ഉത്തരവ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇറക്കിയത്. മറ്റാവശ്യങ്ങള്‍ക്ക് പാട്ടത്തിന് മാത്രമേ ഭൂമി നല്‍കാവൂ എന്നാണ് നിയമത്തില്‍ പറയുന്നത്. 2011 ലെ ഉത്തരവ് പാസാക്കിയപ്പോള്‍ തന്നെ 2005 ലെ ഉത്തരവ് അസാധുവായി കഴിഞ്ഞെന്നാണ് ഇപ്പോള്‍ റവന്യു വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നത്.

പുതിയ ഉത്തരവിന്റെ ഫലം അനുഭവിക്കുന്നത് കേരളത്തിലെ സമുദായ സ്ഥാപനങ്ങളാണ്. ,സമുദായ സംഘടനകളുടെ എതിര്‍പ്പ് സി പി എം നേത്യത്വം നല്‍കുന്ന സര്‍ക്കാരിന് ഭാരമായി തീരുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ബുദ്ധിപൂര്‍വമായാണ് സി പി ഐ ഇക്കാര്യത്തില്‍ നിലപാട് സ്വീകരിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ ഉത്തരവാണ് മന്ത്രി ചന്ദ്രശേഖരന്‍ കരുവാക്കിയത്. ഏതായാലും ഇത്തരമൊരു ഉത്തരവ് ഇങ്ങനെ വ്യാഖ്യാനിക്കുമ്പോള്‍ അതിന് മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചിരിക്കാന്‍ ഒരു സാധ്യതയില്ല.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സമുദായ സംഘടനകളെ പിണക്കാന്‍ ഇത്തരമൊരു തീരുമാനം സര്‍ക്കാര്‍ എന്തിന് എടുത്തു എന്ന രാഷ്ട്രീയ ചോദ്യമാണ് കേരളം ചോദിക്കുന്നത്. തീര്‍ച്ചയായും ഇത്തരമൊരു ചോദ്യം വിരല്‍ ചൂണ്ടുന്നത് സി പി ഐയിലേക്കാണ്. സി പി എമ്മിനെ വെട്ടിലാക്കാന്‍ കിട്ടുന്ന ഒരവസരവും സി പി ഐ പാഴാക്കില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (44 minutes ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (58 minutes ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (1 hour ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (1 hour ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (2 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (2 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (2 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (2 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (2 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (3 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (3 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (3 hours ago)

Malayali Vartha Recommends