Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ഏറെ നാളായി ഒഴിഞ്ഞുകിടക്കുന്ന സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് നിയമിതനാകും.

25 APRIL 2018 05:38 PM IST
മലയാളി വാര്‍ത്ത

മേയ് ഒടുവില്‍ ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്നും വിരമിക്കുന്ന ആന്റണി ഡൊമിനിക്കിനോട് കമ്മീഷന്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു കഴിഞ്ഞു. ഒരു മാസം മുമ്പാണ് അഡ്വക്കേറ്റ് ജനറല്‍ സി.പി.സുധാകര്‍ പ്രസാദ് വഴി ചീഫ് ജസ്റ്റിസുമായി സര്‍ക്കാര്‍ ബന്ധപ്പെട്ടത്.

മുഖ്യമന്ത്രിയും കമ്മീഷന്‍ ആക്റ്റിംഗ് അധ്യക്ഷന്‍ പി.മോഹനദാസും നേരിട്ട് ഏറ്റുമുട്ടുകയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയാണ് വിവാദത്തിന് തുടക്കമിട്ടത്. തുടര്‍ന്ന് പി.മോഹനദാസ് മുഖ്യമന്ത്രിയെ അതേ നാണയത്തില്‍ തിരിച്ചടിച്ചു. സര്‍ക്കാരും കമ്മീഷനും തമ്മില്‍ ചരിത്രത്തില്‍ ആദ്യമായാണ് ഏറ്റുമുട്ടുന്നത്.

മനുഷ്യാവകാശ കമ്മീഷന്‍ ഒരു സ്റ്റാറ്റിയൂട്ടറി സ്ഥാപനമാണ്. അതിന്റെ തലപ്പത്തിരിക്കുന്നവര്‍ സാധാരണ വിവാദങ്ങള്‍ക്ക് നില്‍ക്കാറില്ല. മുമ്പ് മുന്‍ ഹൈക്കോടതി ആക്റ്റിംഗ് ചീഫ് ജസ്റ്റിസ് വി .പി .മോഹന്‍കുമാര്‍ കമീഷന്‍ ചെയര്‍മാനായിരിക്കെ മുഖ്യമന്ത്രിയായിരുന്ന വി എസ് അച്ചുതാനന്ദനുമായി ഏറ്റുമുട്ടി. അന്ന് ജസ്റ്റിസ് മോഹന്‍കുമാര്‍ ഒരക്ഷരം പോലും മുഖ്യമന്ത്രിക്കെതിരെ ശബ്ദിച്ചില്ല. രാഷ്ട്രീയക്കാരോട് ഏറ്റുമുട്ടേണ്ട പദവിയല്ല മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്റേത്.

സുപ്രീം കോടതി ചീഫ് ജസ്റ്റിനെതിരെ നിരവധി വിവാദങ്ങള്‍ ഉണ്ടായിട്ടും അദ്ദേഹം പരസ്യ പ്രതികരണം നടത്തിയിട്ടില്ല. സഹജഡ്ജിമാര്‍ പത്രസമ്മേളനം നടത്തിയിട്ട് പോലും ജസ്റ്റിസ് ദീപക് മിശ്ര ഒരക്ഷരം പരസ്യമായി പ്രതികരിച്ചില്ല. അങ്ങനെ പ്രതികരിക്കരുതെന്ന് സുപ്രീം കോടതി ചീഫിനറിയാം. ജഡ്ജിമാര്‍ സംസാരിക്കേണ്ടത് ഉത്തരവുകളിലൂടെയാണ്. ചാനലിലൂടെയല്ല. 
പത്രങ്ങളിലൂടെയുമല്ല.

കമ്മീഷന്‍ അധ്യക്ഷനായിരുന്ന ജസ്റ്റിസ് ജെ.ബി.കോശി ഒരു ഘട്ടത്തില്‍ പോലും ഇത്തരമൊരു വിവാദത്തിന് നിന്നിട്ടില്ല. ജസ്.ജെ.ബി.കോശി വിരമിച്ചപ്പോള്‍ നിയമപ്രകാരം കമ്മീഷന്‍ ആക്റ്റിീ ഗ് അധ്യക്ഷന്‍ ആകേണ്ടിയിരുന്നത് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ.മോഹന്‍കുമാറാണ്. അദ്ദേഹം കോണ്‍ഗ്രസിന്റെ നിയമസഭാംഗമായിരുന്നു. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് കമ്മീഷനിലെ മുതിര്‍ന്ന അംഗമായിരുന്ന കെ ഇ ഗംഗാധരനെയാണ് ആക്റ്റിംഗ് അധ്യക്ഷനാക്കിയത്. ഗംഗാധരന്‍ അഴീക്കോടന്‍ രാഘവന്റെ മരുമകനാണ്. മോഹന്‍കുമാര്‍ സര്‍ക്കാരിന്റെ എതിര്‍ ചേരിക്കാരനായതിനാലാണ് പി.മോഹനദാസിന് ചുമതല നല്‍കിയത്. അവര്‍ തമ്മിലാണ് ഇപ്പോള്‍ തെറ്റിയത്.

എന്നാല്‍ ഇപ്പോഴുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലല്ല ജസ്റ്റിസ് ആന്റണി ഡൊമിനിക്കിനെ നിയമിക്കുന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് കമ്മീഷന്‍ ചെയര്‍മാന്‍ അകേണ്ടത്. ചീഫ് ജസ്റ്റിസില്ലാത്ത കമ്മീഷന്‍ നിയമപ്രകാരം പ്രവര്‍ത്തിക്കരുതെന്ന് മുമ്പ് ഹൈക്കോടതി പറഞ്ഞിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (44 minutes ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (58 minutes ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (1 hour ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (1 hour ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (2 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (2 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (2 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (2 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (2 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (3 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (3 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (3 hours ago)

Malayali Vartha Recommends