Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

അധികാരം കയ്യിലിരിക്കുന്നതിന്‍റെ ഹുങ്കോ; ഉദ്യോഗസ്ഥരെ സി.പി.എം പ്രവര്‍ത്തകർ ആറു മണിക്കൂർ തടഞ്ഞുവച്ചു; കുമളിയില്‍ കോണ്‍ഗ്രസ്-സി.പി.എം സംഘര്‍ഷം

26 APRIL 2018 11:42 AM IST
മലയാളി വാര്‍ത്ത

പഞ്ചായത്ത് കമ്മിറ്റിക്കിടെയുണ്ടായ തര്‍ക്കം തെരുവിലേക്കു നീങ്ങിയതോടെ കുമളിയില്‍ സംഘര്‍ഷം. കോണ്‍ഗ്രസ്-സി.പി.എം പ്രവര്‍ത്തകർ നടുറോഡിൽ ഏറ്റുമുട്ടി. പഞ്ചായത്ത് പ്രസിഡന്റിന്റെയും അംഗങ്ങളെയും ഉദ്യോഗസ്ഥരെയും സി.പി.എം പ്രവര്‍ത്തകർ ആറു
മണിക്കൂര്‍ തടഞ്ഞുവച്ചു. ഇതിനിടെ കുഴുഞ്ഞവീണ വനിത പഞ്ചായത്ത് അംഗത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ കുമളി പഞ്ചായത്ത് കമ്മിറ്റിക്കിടെയുണ്ടായ തര്‍ക്കമാണ് നാടകീയ സംഭവങ്ങള്‍ക്കു വഴിതെളിച്ചത്. അഴുത ബ്ലോക്കില്‍ നൂലാംപാറയിൽ പാലം നിര്‍മിക്കാൻ അനുവദിച്ച ഫണ്ട് പഞ്ചായത്ത് നഷ്ടമാക്കിയതായ ആരോപണം അജണ്ടയിൽ ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്യണമെന്ന ആവശ്യം പ്രസിഡന്റ് ആന്‍സി ജയിംസ് നിരാകരിച്ചതോടെ പ്രതിപക്ഷ അംഗങ്ങള്‍ കമ്മറ്റി ബഹിഷ്‌കരിച്ചു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ക്കൊപ്പം ഇവർ പഞ്ചായത്ത് ഹാൾ ഉപരോധിച്ചു. പ്രസിഡന്റും അംഗങ്ങളും ഉദ്യോസ്ഥരുമടക്കം 50-ല്‍പ്പരം പേരെ പുറത്തിറങ്ങാന്‍ സി.പി.എം പ്രവര്‍ത്തകർ അനുവദിച്ചില്ല. ഇതു വൈകിട്ട് ആറു വരെ നീണ്ടു. ഇതിനിടെ ഹാളില്‍ കുഴഞ്ഞുവീണ ഒന്നാം വാര്‍ഡ് മെമ്പർ ഓമനയെ പോലീസ് ആശുപത്രിയിലേക്കു മാറ്റി. അതേസമയം ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കളുടെ യോഗം ഒന്നാംമൈലില്‍ വിളിച്ചു ചേര്‍ത്തിരുന്നു.

എന്നാല്‍ ഹാളിനുള്ളിൽ അകപ്പെട്ട പഞ്ചായത്ത് അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സ്ഥലത്തെത്താന്‍ കഴിയാതെ വന്നതോടെ യോഗം മുടങ്ങി. ഇതോടെ യു.ഡി.എഫ് പ്രവര്‍ത്തകർ കുമളി-മൂന്നാര്‍ സംസ്ഥാനപാത ഉപരോധിച്ചു. വിവരമറിഞ്ഞ് പോലീസ് സംഘം സ്ഥലത്തെത്തി.
പോലീസും യു.ഡി.എഫ് പ്രവര്‍ത്തകരും തമ്മിലുണ്ടായ വാക്കേറ്റം സി.പി.എം പ്രവര്‍ത്തകർ ഏറ്റെടുത്തതോടെ ഇരുവിഭാഗങ്ങളും ഏറ്റുമുട്ടുകയായിരുന്നു.

പോലീസ് ബലം പ്രയോഗിച്ച് വാഹനങ്ങള്‍ കടത്തിവിട്ടതോടെ യു.ഡി.എഫ് പ്രവര്‍ത്തകർ പഞ്ചായത്ത് ഓഫീസിനു മുമ്പിലേക്കു സമരവുമായി എത്തി. ഇതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ കുമളി പോലീസ് സ്‌റ്റേഷനിലേക്കു മാര്‍ച്ച് നടത്തുകയും കൊട്ടാരക്കര-ദിന്‍ഡിഗൽ ദേശീയപാത ഉപരോധിക്കുകയും ചെയ്തു. ഇതോടെ മണിക്കുറുകളോളം ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.

സ്ഥലത്തെത്തിയ പീരുമേട് തഹസില്‍ദാർ എം.ഐ ഷാജി, കട്ടപ്പന ഡി.വൈ.എസ്.പി: എന്‍.സി രാജ്‌മോഹന്‍ എന്നിവർ നടത്തിയ ചര്‍ച്ചയിൽ മെയ് മൂന്നിന് ചേരുന്ന പഞ്ചായത്ത് കമ്മിറ്റിയിൽ പ്രശ്‌നം പരിഗണിക്കാമെന്ന ഒത്തുതീര്‍പ്പില്‍ സി.പി.എം പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഹാളിനു മുമ്പില്‍ നടത്തിവന്ന ഉപരോധം അവസാനിപ്പിച്ചു. പ്രസിഡന്റിന്റെയും അംഗങ്ങളെയും ഉദ്യോഗസ്ഥരെയും വിട്ടയച്ചതോടെ യു.ഡി.എഫിന്റെ ഉപരോധവും അവസാനിപ്പിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (43 minutes ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (57 minutes ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (1 hour ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (1 hour ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (2 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (2 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (2 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (2 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (2 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (3 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (3 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (3 hours ago)

Malayali Vartha Recommends