അടച്ചിട്ട ഇരവികുളം ദേശീയോദ്യാനം സഞ്ചാരികള്‍ക്കായി തുറന്നു... സന്ദര്‍ശകരുടെ ഒഴുക്ക്

വരയാടുകളുടെ പ്രജനനകാലം പ്രമാണിച്ച് അടച്ചിട്ട ഇരവികുളം ദേശീയോദ്യാനം സഞ്ചാരികള്‍ക്കായി തുറന്നു. വരയാടുകളുടെ പ്രസവകാലം കഴിഞ്ഞതോടെ രണ്ടുമാസത്തിന് ശേഷം തുറന്ന ഉദ്യാനത്തിലേക്ക് ബുധനാഴ്ച സന്ദര്‍ശകരുടെ ഒഴുക്കായിരുന്നു.
ഇപ്രാവശ്യം നൂറിലധികം വരയാട്ടിന്‍ കുട്ടികള്‍ പിറന്നിട്ടുണ്ടാകുമെന്നാണ് വന്യജീവി വകുപ്പിന്റെ നിഗമനം, രണ്ടാഴ്ചക്കുള്ളില്‍ കണക്കെടുപ്പ് ആരംഭിക്കും. കഴിഞ്ഞ വര്‍ഷം 97 വരയാടുകളാണ് പിറന്നത്. കണക്കെടുപ്പ് പൂര്‍ത്തിയായാല്‍ മാത്രമേ കൃത്യമായ വിവരം ലഭിക്കൂ. വരയാടുകളുടെ കേന്ദ്രമായ രാജമലയില്‍ എല്ലാ വര്‍ഷവും പ്രജനനകാലത്ത് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്താറുണ്ട്.
ഏപ്രില്‍ ആദ്യം പാര്‍ക്ക് വീണ്ടും തുറക്കാറുണ്ടെങ്കിലും പ്രജനനകാലം അവസാനിക്കാന്‍ ഇത്തവണ താമസമെടുത്തതിനാല്‍ വിലക്ക് നീട്ടുകയായിരുന്നു. ബുധനാഴ്ച രാവിലെ മുതല്‍തന്നെ ഉദ്യാനത്തിലേക്ക് കയറാന്‍ പാസിനായി വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. മൂന്നാര്‍ ടൗണിലെ വനം വകുപ്പ് ഓഫിസിലും ടിക്കറ്റ് കൗണ്ടറുകള്‍ തുറന്നിരുന്നു. പുലര്‍ച്ച ആദ്യമെത്തുന്നവര്‍ക്ക് 11 വരെ ടിക്കറ്റുകള്‍ ഇവിടെനിന്ന് ലഭിക്കും
https://www.facebook.com/Malayalivartha






















