Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ജൂണില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്ക് പി.ജെ കുര്യനെ പരിഗണിക്കരുതെന്ന കോണ്‍ഗ്രസിലെ യുവനേതാക്കളുടെ ആവശ്യം കേരളത്തിലെ നേതാക്കള്‍ അംഗീകരിച്ചില്ലെങ്കിലും രാഹുല്‍ഗാന്ധി പരിഗണിക്കുമെന്നാണ് സൂചന

26 APRIL 2018 11:45 AM IST
മലയാളി വാര്‍ത്ത

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പി.ജെ കുര്യനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പടയൊരുക്കം. ജൂണില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്ക് പി.ജെ കുര്യനെ പരിഗണിക്കരുതെന്ന് ഇവര്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സംസ്ഥാന നേതാക്കളെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. പി.ജെ. കുര്യനും കെ.വി തോമസും അടക്കമുള്ള നേതാക്കളെ രാഹുല്‍ ഗാന്ധിക്കും താല്‍പര്യമില്ല. 13 വര്‍ഷമായി പി.ജെ കുര്യന്‍ രാജ്യസഭാ ഉപാധ്യക്ഷനായി തുടരുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധിയുടെ വിശ്വസ്ഥരിലെ പ്രമുഖനാണ് പി.ജെ.

പി.ജെ കുര്യന്‍ ലോക്‌സഭയിലും രാജ്യസഭയിലുമായി 32 വര്‍ഷം എം.പിയായി. 1980 മുതല്‍ 1992 വരെ ലോക്‌സഭാംഗവും അതിന് ശേഷം രാജ്യസഭാംഗവുമായി. അതിനാല്‍ യുവരക്തത്തിന് അര്‍ഹമായ പരിഗണന നല്‍കണമെന്നാണ് ആവശ്യം. കാല്‍നൂറ്റാണ്ടായി പി.ജെ കുര്യന്‍, വയലാര്‍ രവി, എ.കെ ആന്റണി തുടങ്ങിയ ചില നേതാക്കളില്‍ മാത്രം ഒതുങ്ങുകയാണ് കോണ്‍ഗ്രസിലെ രാജ്യസഭാ സീറ്റ്. 1985ല്‍ രാജ്യസഭാംഗമായ എ.കെ ആന്റണി പത്ത് വര്‍ഷം ആ പദവിയില്‍ തുടര്‍ന്നു. അവിടെ നിന്ന് നേരെ കേരളത്തില്‍ മുഖ്യമന്ത്രിയായി എത്തി. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായി 2005 വരെ വിരാചിച്ചു. 2005ല്‍ വീണ്ടും രാജ്യസഭയിലേക്ക് പറന്നു. ഇപ്പോഴും അത് തുടരുന്നു. 1996ല്‍ മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് 10 കൊല്ലവും 2005 മുതല്‍ 2018 വരെ 13 കൊല്ലവും ആന്റണി രാജ്യസഭാ അംഗമായി.

ലോക്‌സഭയിലും നിയമസഭയിലും വിജയിച്ചിരുന്ന വയലാര്‍ രവി ഒരു തവണ പരാജയപ്പെട്ടതോടെയാണ് രാജ്യസഭയിലേക്ക് ചുവട് മാറിയത്. 21 വര്‍ഷമായി രാജ്യസഭാംഗമാണ്. കെ.പി.സി.സി പ്രസിഡന്റായിരുന്ന തെന്നല ബാലകൃഷ്ണപിള്ള 12 കൊല്ലവും മുതിര്‍ന്ന നേതാവായിരുന്ന കെ.കരുണാകരന്‍ പത്ത് വര്‍ഷവും രാജ്യസഭയില്‍ പ്രവര്‍ത്തിച്ചു. ഇക്കാലയളവില്‍ യുവാക്കള്‍ക്ക് അവസരം ലഭിച്ചിരുന്നില്ല. തലേക്കുന്നില്‍ ബഷീറും സി.ഹരിദാസും യുവാക്കളായിരുന്ന കാലത്ത് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പുതിയ ഒഴിവിലേക്ക് യൂത്ത്‌കോണ്‍ഗ്രസ് നേതാക്കളെയോ, വനിതകളെയോ പരിഗണിക്കണമെന്നാണ് ആവശ്യം. ബിന്ദു കൃഷ്ണ അടക്കമുള്ളവരുടെ പേരുകള്‍ ചര്‍ച്ചയിലുണ്ട്. കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ ഇതിന് സമ്മതിക്കുമോ എന്ന് ഉറപ്പില്ല.

അനുഭവപരിചയവും മികവുമാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് പാര്‍ട്ടി പ്രഥമ പരിഗണന നല്‍കുന്നതെന്ന് മുതിര്‍ന്ന നേതാക്കള്‍ പറയുന്നു. പി.ജെ കുര്യനും എ.കെ ആന്റണിയും രാജ്യസഭയില്‍ പാര്‍ട്ടിയുടെ കരുത്താണ്. പ്രധാനപ്പെട്ട സംഭവങ്ങളും മറ്റും ഉണ്ടാകുമ്പോള്‍ ചര്‍ച്ചനടത്താനും പാര്‍ട്ടിനിലപാടുകള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാനും മുതിര്‍ന്ന നേതാക്കള്‍ക്കേ കഴിയു എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (45 minutes ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (59 minutes ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (1 hour ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (1 hour ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (2 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (2 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (2 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (2 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (2 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (3 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (3 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (3 hours ago)

Malayali Vartha Recommends