Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ആ ഓവർക്കോട്ട് ദൈവത്തിന്റെ കയ്യൊപ്പ്; സ്ഥിരമായി ഓവര്‍കോട്ടുപയോഗിക്കുന്ന യോഗ പരിശീലകനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു; ചൂണ്ട് വിരൽ അനധികൃത ഗൈഡുകളിലേക്കും!! കേസ് നിർണായക വഴിത്തിരിവിലേയ്ക്ക്

26 APRIL 2018 12:27 PM IST
മലയാളി വാര്‍ത്ത

തിരുവല്ലത്ത് വിദേശ വനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് കോവളത്തെ യോഗ പരിശീലകനെ പൊലീസ് ചോദ്യം ചെയ്യുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഇയാള്‍ കോവളത്ത് ഇല്ലായിരുന്നു. സ്ഥിരമായി ഓവര്‍കോട്ട് ഉപയോഗിക്കുന്നതാണ് ഇയാളെ സംശയിക്കാന്‍ അന്വേഷണ സംഘത്തെ പ്രേരിപ്പിച്ചത്. ലിഗയുടെ മൃതദേഹത്തില്‍ നിന്ന് ഒരു ഓവര്‍കോട്ട് പൊലീസ് കണ്ടെടുത്തിരുന്നു.

പോത്തന്‍കോട് നിന്ന് ഓട്ടോറിക്ഷയില്‍ കോവളത്ത് എത്തിയ ലിഗ ഓവര്‍കോട്ട് ധരിച്ചിരുന്നില്ലെന്ന് ഡ്രൈവര്‍ ഷാജി മൊഴി നല്‍കിയിരുന്നു. മാത്രമല്ല,​ ലിഗയുടെ മരണത്തിന് ശേഷം ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷരായ ഗാര്‍ഡുകളെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. ലിഗയെ അപായപ്പെടുത്തിയ ശേഷം കണ്ടല്‍ കാട് നിറഞ്ഞ ചതുപ്പില്‍ ഉപേക്ഷിച്ചതാണോയെന്ന് സംശയത്തിലാണ് പൊലീസ്.

കോവളം ബീച്ചില്‍ ചെന്തിലക്കരയിലെ കണ്ടല്‍കാട് വരെ ലിഗ വരുന്നത് കണ്ടതായി ആരില്‍ നിന്നും സൂചന ലഭിക്കാത്തതും ബീച്ചില്‍ നിന്ന് അകലെയുള്ള വിജനമായ സ്ഥലത്ത് തനിച്ച്‌ വരാനുള്ള സാദ്ധ്യത വിരളമായതുമാണ് പൊലീസ് ഇത്തരമൊരു അന്വേഷണത്തിലേക്കും കടന്നത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി തെളിവെടുപ്പ് നടത്തിയിട്ടും അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിയാതെ പോയത് അന്വേഷണ ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കി. പുറത്ത് എവിടെ വച്ചെങ്കിലും അപായപ്പെടുത്തിയശേഷം ലിഗയുടെ മൃതദേഹം വള്ളത്തിലോ മറ്റോ ഇവിടെ എത്തിച്ച്‌ ഉപേക്ഷിച്ചതാകാമെന്ന സംശയവും പൊലീസിനുണ്ട്.

മൃതദേഹം കാണപ്പെട്ട സ്ഥലം ഇന്നലെ അന്യസംസ്ഥാന തൊഴിലാളികളുടെ സഹായത്തോടെ പൊലീസ് സാന്നിദ്ധ്യത്തില്‍ വെട്ടിതെളിച്ച്‌ വൃത്തിയാക്കിയെങ്കിലും ചെറിയ കയര്‍ കഷണം മാത്രമാണ് അവിടെ നിന്ന് ലഭിച്ചത്. ഇത് കൃത്യത്തിന് ഉപയോഗിച്ചതാണോയെന്ന് വ്യക്തമല്ലെങ്കിലും പരിശോധനയ്ക്കായി പൊലീസ് ശേഖരിച്ചിട്ടുണ്ട്. കഞ്ചാവ് കച്ചവടക്കാരുടെ താവളമായിരുന്ന ഇവിടെ കഴിഞ്ഞ ഏതാനും ആഴ്ചകളായി കഞ്ചാവ് വില്‍പ്പനക്കാരോ ഉപയോഗിക്കുന്നവരോ എത്താതിരുന്നതും സംശയത്തിനിടയാക്കുന്നുണ്ട്.

നാട്ടുകാരില്‍ ചിലരില്‍ നിന്ന് ലഭിച്ച ഇത്തരം സൂചനകളെ തുടര്‍ന്ന് വാഴമുട്ടം , കുഴിവിളാകം, പനത്തുറ പ്രദേശങ്ങളിലുള്ള അരഡസനോളം യുവാക്കളെ പൊലീസ് വീണ്ടും ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. കോവളത്തെ ഒരു സിഗരറ്റ് കച്ചവടക്കാരനെയും പിടികൂടിയിട്ടുണ്ട്. ഇവരെ വ്യത്യസ്ത കേന്ദ്രങ്ങളില്‍ ഐ.ജി മനോജ് എബ്രഹാമിന്റെ നേതൃ‌ത്വത്തില്‍ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (49 minutes ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (1 hour ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (1 hour ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (2 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (2 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (2 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (2 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (2 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (3 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (3 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (3 hours ago)

Malayali Vartha Recommends