Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

ഒളിവില്‍പ്പോയെന്ന് പോലീസ് പറയുന്ന വധശ്രമ കേസ് പ്രതി സി.പി.എം നേതാക്കള്‍ക്കൊപ്പം സെല്‍ഫിയില്‍: നടപടിയെടുക്കാതെ നോക്കുകുത്തിയായി പോലീസ്

17 MAY 2018 02:19 PM IST
മലയാളി വാര്‍ത്ത

സി.ഐ.ടി.യു. തൊഴിലാളിയെ ആക്രമിച്ച സംഭവത്തില്‍ വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി സി.പി.എം. പാലക്കാട് ജില്ലാ സെക്രട്ടറിക്കൊപ്പമെടുത്ത സെല്‍ഫിയിൽ. ഡി.വൈ.എഫ്.ഐ. അയിലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും, അയിലൂര്‍ ഗ്രാമപ്പഞ്ചായത്ത് യുവജനക്ഷേമ ബോര്‍ഡ് യൂത്ത് കോ-ഓര്‍ഡിനേറ്ററുമായ തെങ്ങുപാടം രാഹുലാണ് കേസിലെ പ്രതി. രാഹുല്‍ ഒളിവില്‍പ്പോയെന്നാണ് കേസില്‍ അറസ്റ്റുചെയ്യാത്തതിന് കാരണമായി പോലീസ് ചൂണ്ടികാണിച്ചിരുന്നത്.

ഏപ്രില്‍ ഏഴിന് രാത്രി പത്തിന് നെന്മാറ പേഴുംപാറയ്ക്ക് സമീപം സി.ഐ.ടി.യു., തടി ലോഡിങ് തൊഴിലാളിയായ രാജകുമാരനെ മൂന്നംഗസംഘം ആക്രമിച്ച്‌ വെട്ടിപ്പരിക്കേല്പിച്ചിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ രാജകുമാരന് 14 മുറിവുകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വധശ്രമത്തിനെടുത്ത കേസില്‍ രാഹുല്‍ ഒന്നാംപ്രതിയാണ്. കേസിൽ ഇതുവരെ ആരെയും അറസ്റ്റുചെയ്തിട്ടില്ല.

അതേസമയം രാജകുമാരനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ രണ്ടുപേരെ സാക്ഷി പറയുന്നതില്‍നിന്ന് പിന്മാറണമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായി കാണിച്ച്‌ രാജകുമാരന്‍ രാഹുലിനെതിരെ ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് ചൊവ്വാഴ്ച അയിലൂരില്‍ സി.പി.എം. ലോക്കല്‍ കമ്മിറ്റി നടത്തിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്ന ചടങ്ങില്‍ ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രന്റെ കൂടെനിന്ന് രാഹുല്‍ സെല്‍ഫിയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

എന്നാല്‍ പരിപാടിയ്ക്കിടെ പലരും ചിത്രമെടുത്തിട്ടുണ്ട്. ഇദ്ദേഹത്തെ അറിയില്ല. ചിത്രമെടുത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. പോലീസിനുമാത്രമേ പ്രതിയെ അറിയൂ. പോലീസ് കൂടെ ഉണ്ടായിരുന്നുമില്ലെന്നും സി.കെ. രാജേന്ദ്രന്‍, സി.പി.എം. പാലക്കാട് ജില്ലാ സെക്രട്ടറി പറഞ്ഞു. അതേസമയം പാര്‍ട്ടി പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ ഒരുവിഭാഗം പ്രതിയെ സംരക്ഷിക്കുന്ന നിലപാടെടുക്കുന്നതായി ആരോപണമുയർന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (48 minutes ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (54 minutes ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (1 hour ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (1 hour ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (1 hour ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (1 hour ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (1 hour ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (3 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (3 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (4 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (4 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (5 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (5 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (5 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (5 hours ago)

Malayali Vartha Recommends