ഇടുക്കി ആള്‍ കേരളാ ഫോട്ടോഗ്രാഫേഴ്സ്സ് അസ്സോസിയേഷന്‍ ഇടുക്കി ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

ഇടുക്കി തൊടുപുഴ ആള്‍ കേരളാ ഫോട്ടോഗ്രാഫേഴ്സ്സ് അസ്സോസിയേഷന്‍ ഇടുക്കി ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടില്‍ നടത്തിയ ജില്ലാതല ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഡോളി ജോസ് ഉദ്ഘാടനം ചെയ്തു. എ. കെ.പി.എ ജില്ലാ പ്രസിഡന്റ് ജോബി ജോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിന് ജില്ലാ സെക്രട്ടറി ടി.ജി ഷാജി സ്വാഗതം പറഞ്ഞു.
ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് സംസ്ഥാന വൈ: പ്രസിഡന്റ് ബിനോയി കള്ളാട്ടുകുഴി, സംസ്ഥാന സെക്രട്ടറി റോബിന്‍ എന്‍വീസ് ,സംസ്ഥാന കമ്മിറ്റിയംഗം കമല്‍ സന്തോഷ്, ജില്ലാ ട്രഷറര്‍ ജോഷി ഗ്യാലക്സി, ജില്ലാ പി.ആര്‍.ഒ ബിജോ മങ്ങാട്ട് എന്നിവര്‍ സംസാരിച്ചു. ടൂര്‍ണ്ണമെന്റില്‍ തൊടുപുഴ മേഖല ഒന്നാം സ്ഥാനവും ,ഇടുക്കി മേഖല രണ്ടാം സ്ഥാനവും, പീരമേട് മേഖല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് എ.കെ. പി. എ സംസ്ഥാന വൈസ് പ്രസിഡന്റ് ബിനോയി കള്ളാട്ടുകുഴി ക്യാഷ് അവാര്‍ഡുകളും ട്രോഫികളും വിതരണം ചെയ്തു.
https://www.facebook.com/Malayalivartha
























