പ്രിയതമയുടെ ഉയിര് നഷ്ടപ്പെട്ട ദുഃഖം ഈപ്പോഴും തളംകെട്ടി നിൽക്കുന്നു... തുടര്‍ അന്വേഷണത്തിന് സി.ബി.ഐയുടെ സഹായം ലഭ്യമാക്കുന്നതിനായി കോടതിയെ സമീപിക്കാനൊരുങ്ങി ആന്‍ഡ്രൂ

വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തില്‍ തുടര്‍ അന്വേഷണത്തിന് സി.ബി.ഐയുടെ സഹായം ലഭ്യമാക്കുന്നതിനായി കോടതിയെ സമീപിക്കുമെന്നും ആന്‍ഡ്രൂ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
സമാന രീതിയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുമെന്നും രാജ്യത്തെ നിയമ വ്യവസ്ഥിതിയില്‍ ഭേദഗതി കൊണ്ട് വരാന്‍ ഒരുമിച്ച് സുപ്രീം കോടതിയെ സമീപിക്കുമെന്നും ആന്‍ഡ്രൂ ഫേസ്ബുക്കില്‍ പറയുന്നു. തന്റെ ഭാര്യയെ കണ്ടെത്തുന്നതിനായുള്ള ആവശ്യങ്ങള്‍ക്ക് ലഭിച്ച ഫണ്ട് നിയമപോരാട്ടതിനായി വിനിയോഗിക്കുമെന്നും ആന്‍ഡ്രൂ പറഞ്ഞു.
https://www.facebook.com/Malayalivartha