മാണിയെ ചാക്കിലാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാലായിലേക്ക്; ഉമ്മന്‍ചാണ്ടി, ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നീ നേതാക്കളാണ് മാണിയെ കാണുക; മുന്നണി പ്രവേശനം സംബന്ധിച്ച നിലപാട് നാളെ അറിയിക്കാനിരിക്കെ ഇന്നത്തെ കൂടികാഴ്ച നിര്‍ണായകം

മാണിയെ അനുനയിപ്പിക്കാന്‍ ഒരുങ്ങി യുഡിഎഫ് നേതാക്കള്‍ പാലായിലേക്ക്. യുഡിഎഫ് നേതാക്കള്‍ ഇന്ന് കെഎം മാണിയെ കാണും. 4 മണിക്കാണ് കൂടികാഴ്ച. ഉമ്മന്‍ചാണ്ടി, ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവരാണ് മാണിയെ കാണുന്നത്. ചെങ്ങന്നൂരിലെ നിലപാട് മാണി പ്രഖ്യാപിക്കാനിരിക്കെയാണ് യുഡിഎഫ് നേതാക്കളുടെസ കൂടിക്കാഴ്ച.
ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കെ എം മാണിയെ അനുനയിപ്പിക്കാന്‍ യുഡിഎഫ നേതാക്കളും. പി കെ കുഞ്ഞാലിക്കുട്ടിയും ഉള്‍പ്പടെ മുതിര്‍ന്ന നേതാക്കള്‍ മാണിയുടെ പാലായിലെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചത്. രമേശ് ചെന്നിത്തല, എം എം ഹസന്‍ എന്നിവരും സംഘത്തിലുണ്ട്. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ പിന്തുണ തേടിയാണ് യുഡിഎഫ് നേതാക്കള്‍ മാണിയെ കാണുന്നതിനാല്‍ മാണി എടുക്കുന്ന തീരുമാനവും നിര്‍ണായകമാകും. മാണി യുഡിഎഫിലേക്ക് മടങ്ങിവരണമെന്നും ഇവര്‍ അഭ്യര്‍ത്ഥിക്കുമെന്നാണ് സൂചന.
അതേസമയം മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനം നാളെയുണ്ടാകുമെന്നാണ് കേളാകോണ്‍ഗ്രസ് നേതാകള്‍ നേരത്തെ അറിയിച്ചിരുന്നു. നേരത്തെ കേരളാ കോണ്‍ഗ്രസ് മനസാക്ഷി വോട്ട് എന്ന നിലപാടിലേക്കാണ് എത്തിയിരുന്നത്.
കഴിഞ്ഞ ദിവസം കേരള കോണ്‍ഗ്രസിനെതിരെയുള്ള കാനത്തിന്റ യും വി എസിന്റെയും പരാമര്‍ശത്തെ ചൂണ്ടിക്കാട്ടിയാകും കോണ്‍ഗ്രസ് നേതാക്കള്‍ മാണിയുമായുള്ള കൂടിക്കാഴ്ചയില്‍ ഉന്നയിക്കുക. എന്നാല്‍ വി എസിന്റെ നിലപാട് അദ്ദേഹത്തിന്റെ മാത്രം നിലപാടാണെന്ന് മാണി പ്രതികരിച്ചിരുന്നു. എന്തായാലും മുന്ന്ണി പ്രവേശനം കൂടി മുന്നില്‍ കണ്ടാകും മാണി എന്തെങ്കിലും തീരുമാനിക്കുക.
https://www.facebook.com/Malayalivartha