എന്റെ കരളേ എന്നുമാത്രമല്ല ഫോണ്‍ നമ്പര്‍ കൂടി എഴുതണേ.....

നിങ്ങള്‍ കത്തുകള്‍ അയക്കുന്നവരാണോ? എങ്കില്‍ ഫോണ്‍ നമ്പര്‍ എഴുതാന്‍ മറക്കരുത്. കത്തുകള്‍ അയക്കുന്ന രീതിയില്‍ മാറ്റം വരുത്താന്‍ കേന്ദ്ര തപാല്‍ വകുപ്പ് തീരുമാനിച്ചു.
വിലാസക്കാരില്ലാതെ മടങ്ങുന്ന കത്തുകളുടെ എണ്ണം വര്‍ധിച്ചതുകാരണമാണ് വിലാസക്കാരന്റെ ഫോണ്‍നമ്പര്‍ തപാല്‍ വകുപ്പ് ആവശ്യപ്പെടുന്നത്. ഫോണ്‍ നമ്പര്‍ എഴുതുന്ന രീതി ക്വരിയര്‍ സര്‍വീസില്‍ നിലവിലുണ്ട്. ഒരു ക്വരിയര്‍ വരുമ്പോള്‍ അവര്‍ വിലാസക്കാരനെ ഫോണില്‍ വിളിക്കും. വൈകിയാണെങ്കിലും ക്വരിയറുകാരുടെ രീതി തപാലിലും അവലംബിക്കാന്‍ തപാല്‍ വകുപ്പ് തീരുമാനിച്ചു.
തപാല്‍ കവറിന്റെ മുന്‍വശം നടുക്കായി കത്ത് ലഭിക്കേണ്ടയാളിന്റെ മേല്‍വിലാസം എഴുതണമെന്നാണ് തപാല്‍ വകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കത്ത് കിട്ടേണ്ടയാളിന്റെ പിന്‍കോഡ് കൃത്യമായി രേഖപ്പെടുത്തിയിരിക്കണമെന്നും തപാല്‍ വകുപ്പ് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. കവറിന്റെ മുന്‍വശത്ത് താഴ്‌ഭാഗത്ത് വിലാസം എഴുതരുതെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
മണി ഓര്‍ഡറും സ്‌പീഡ് പോസ്‌റ്റും അയക്കുമ്പോള്‍ കത്ത് ലഭിക്കേണ്ടയാളിന്റെ ഫോണ്‍ നമ്പര്‍ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. അങ്ങനെയാണെങ്കില്‍ കത്ത് കിട്ടാതിരിക്കുന്നത് തീര്‍ച്ചയായും ഒഴിവാക്കണമെന്നാണ് തപാല്‍ വകുപ്പ് പറയുന്നത്.
ഇക്കാര്യങ്ങള്‍ നിര്‍ദ്ദേശിച്ചുകൊണ്ടുള്ള കത്ത് കേന്ദ്രതപാല്‍ വകുപ്പ് എല്ലാ പോസ്‌റ്റ് ഓഫീസുകള്‍ക്കും അയച്ചിട്ടുണ്ട്. എന്നാല്‍ കത്തയക്കുന്നവരില്‍ അധികം പേരും ഇക്കാര്യങ്ങള്‍ അറിയാത്തതിനാല്‍ പഴയതു പോലെ കത്ത് കിട്ടാതെ പോകുന്ന സംഭവങ്ങള്‍ കൂടി വരികയാണ്.
സെല്‍ഫോണും ഇ-മെയിലും പ്രചാരണത്തിലാണെങ്കിലും കത്ത് അയക്കുന്നവരും എണ്ണത്തില്‍ ഒരു കുറവും സംഭവിച്ചിട്ടില്ല. ആധുനിക സൗകര്യങ്ങളുണ്ടെങ്കിലും കത്തിലൂടെ പങ്കുവയ്‌ക്കാവുന്ന മാനസിക അടുപ്പം മറ്റൊന്നിനും ലഭിക്കുന്നില്ലെന്നാണ് സ്ഥിരമായി കത്ത് അയക്കുന്നവര്‍ പറയുന്നത്.
ഇടക്കാലത്ത് കത്തുകളുടെ എണ്ണം കുറഞ്ഞിരുന്നു. ഇത് തപാല്‍വകുപ്പിന്റെ അസ്ഥിത്വത്തെ തന്നെ ചോദ്യം ചെയ്‌തിരുന്നു. എന്നാല്‍ പതിയെ പതിയെ കത്തിന്റെ സുവര്‍ണകാലം മടങ്ങിവന്നു. കത്ത് അയക്കുന്നവരുടെ കൂട്ടായ്‌മകള്‍ പോലും രൂപികരിക്കപ്പെട്ടിരുന്നു.
പ്രവാസികള്‍ക്കിടയിലും കത്ത് അയക്കുന്നവരുടെ എണ്ണം കുറഞ്ഞിരിക്കുന്നു. ആധുനിക മൊബൈല്‍ ഫോണുകളില്‍ വിളിക്കുന്നയാളുമായി നേരിട്ട് സംസാരിക്കാന്‍ സൗകര്യവുമുണ്ട്. തമ്മില്‍ കണ്ട് സംസാരിക്കാമെന്നിരിക്കെ കത്തെഴുതി എന്തിന് സമയം കളയുന്നു എന്നാണ് ചോദ്യം. എന്നാല്‍ കത്തെഴുതുന്നതില്‍ കിട്ടുന്ന സമയം മറ്റൊന്നിലും കിട്ടുകയില്ലെന്ന് അനുഭവങ്ങള്‍ പറയുന്നു.
എന്റെ കരളെ...... എന്നു തുടങ്ങുന്ന കത്തുകള്‍ നിങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നില്ലേ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha