ചെങ്ങന്നൂരിൽ മികച്ച പോളിങ്ങുണ്ടാകുമെന്ന സൂചനയിൽ ആദ്യ മണിക്കൂറുകൾ

ചെങ്ങന്നൂരിൽ മികച്ച പോളിങ്ങുണ്ടാകുമെന്ന സൂചനകൾ നൽകിയിരിക്കുകയാണ് ആദ്യ മണിക്കൂറുകൾ. കനത്ത മഴയെ അവഗണിച്ചു പോലും പോളിങ്ങ് ബൂത്തുകളിൽ വലിയ നിര രൂപ പെട്ടു കഴിഞ്ഞു. 164 ബൂത്തുകളിലായി 1,99, 340 പേരാണ് വോട്ടു രേഖപ്പെടുത്തുക .തുടക്കത്തിൽ ചില പോളിങ്ങ് സ്റ്റേഷനുകളിൽ വോട്ടിങ്ങ് യന്ത്രം തകരാറിലായിരുന്നു. ചിലയിടങ്ങളിൽ വി.വി പാറ്റ് സംവിധാനത്തിൽ വന്ന പിഴവ് പരിഹരിക്കാൻ കൂടുതൽ സമയമെടുത്തു. കോൺഗ്രസ്സ് സ്ഥാനാർത്ഥി ഡി. വിജയകുമാറും LDF സ്ഥാനാർത്ഥി സജി ചെറിയാനും വോട്ടു രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha