Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ഒരിക്കല്‍കൂടി പശ്ചിമഘട്ടം ഉണരുന്നു...നവംബര്‍ 13ലെ ഉത്തരവ് തുടരാന്‍ ഹരിത ട്രൈബ്യൂണല്‍; കര്‍ഷകരേയും നിര്‍മ്മാണ മേഖലയേയും സാരമായി ബാധിക്കും

25 SEPTEMBER 2014 09:16 PM IST
മലയാളി വാര്‍ത്ത.

കേരളത്തിന്റെ മലയോര മേഖലയെ സാരമായി ബാധിച്ചുകൊണ്ട് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ്. പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട കേസില്‍ 2013 നവംബര്‍ 13ലെ ഉത്തരവ് അതേപടി നിലനിര്‍ത്താനാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തോട് നിര്‍ദ്ദേശിച്ചത്. ഇതോടെ കേരളത്തിലെ 123 വില്ലേജുകള്‍ പരിസ്ഥിതി ലോലമായി പ്രഖ്യാപിച്ചത് തുടരും. അന്തിമവിജ്ഞാപനം വരുന്നത് വരെ ഇന്നത്തെ ഉത്തരവിന് സാധുതയുണ്ടാവുമെന്നും ജസ്റ്റീസ് സ്വതന്ത്രര്‍ കുമാര്‍ അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഏഴു സംസ്ഥാനങ്ങളിലായി 4156 വില്ലേജുകളാണ് പരിസ്ഥിതി ലോല പ്രദേശമായി നവംബര്‍ 13ലെ വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

പശ്ചിമഘട്ട സംരക്ഷണത്തിന് മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഗോവ ഫൗണ്ടേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ഏറെ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കിയേക്കാവുന്ന വിധി ട്രൈബ്യൂണല്‍ പുറപ്പെടുവിച്ചത്. നവംബര്‍ 13ലെ കരടില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങളോ തിരുത്തലുകളോ വരുത്തി പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കരുത്. ഇപ്പോള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെങ്കില്‍ അത് നിര്‍ത്തിവയ്ക്കണം. പശ്ചിമഘട്ട മേഖലയില്‍ ഖനികള്‍, ക്വാറികള്‍, മണല്‍വാരല്‍, താപനിലയങ്ങള്‍, ടൗണ്‍ഷിപ്പുകള്‍, വന്‍കിട സ്ഥാപനങ്ങള്‍ എന്നിവ പാടില്ല. കേരളത്തില്‍ 123 പരിസ്ഥിതി ദുര്‍ബല വില്ലേജുകളിലാണ് ഖനനം, പാറഖനനം, മണല്‍ഖനനം താപോര്‍ജനിലയങ്ങള്‍ 20000 ചതുരശ്രമീറ്ററും അതിലേറെയും വിസ്താരമുളള കെട്ടിടങ്ങളോ നിര്‍മാണ പ്രവര്‍ത്തനങ്ങളോ 50 ഹെക്ടറും അതിലേറെയും 15000 ചതുരശ്രമീറ്ററും അതിലേറെയും നിര്‍മാണ വിസ്താരമുള്ള ടൗണ്‍ഷിപ്പുകളും വികസന പദ്ധതികളും റെഡ് കാറ്റഗറി വ്യവസായങ്ങള്‍ എന്നിവ നവംബര്‍ 13ലെ വിജ്ഞാപന പ്രകാരം നിരോധിച്ചത്. 
ഇടുക്കിയില്‍ 47 വില്ലേജുകള്‍ പരിസ്ഥിതി ലോലമായി. ഉടുമ്പഞ്ചോല,ദേവികുളം താലൂക്കിലെ മുഴുവന്‍ വിലേജുകളും പരിസ്ഥിതിലോലമായി പ്രഖ്യാപിക്കപ്പെട്ടു. ആകാശവീക്ഷണത്തിലൂടെ (റിമോട്ട് സെന്‍സറിംഗ്)ആയിരുന്നു പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ കണ്ടെത്തിയത്. റബര്‍ തോട്ടങ്ങളും മറ്റും കാടായി വ്യാഖ്യാനിക്കപ്പെട്ടു. വാഗമണ്‍ അടക്കം അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശമായ പ്രദേശങ്ങള്‍ ഒഴിവാക്കപ്പെട്ടതും പാറമടകള്‍ക്ക് പരിരക്ഷ ലഭിച്ചത് ഏറെ വിവാദമായിരുന്നു. 
ട്രൈബ്യൂണലിന്റെ ഉത്തരവോടെ പഴയ സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നു. നവംബര്‍ 13ലെ ഉത്തരവിനെതിരെ കേരളത്തില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നതാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (3 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (3 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (3 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (3 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (4 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (4 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (5 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (5 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (6 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (6 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (6 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (6 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (9 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (9 hours ago)

Malayali Vartha Recommends