ശംഖുംമുഖത്ത് കടൽ ക്ഷോഭം ശക്തം ; പരിസരത്ത് അപകടമുന്നറിയിപ്പ് നല്‍കുന്ന ബോര്‍ഡുകളും കൊടിമരങ്ങളും സ്ഥാപിച്ചു

ശംഖുംമുഖം ബീച്ചിന്‍റെ ഭൂരിഭാഗം റോഡും കടല്‍ വിഴുങ്ങി. തീരം ഭൂരിഭാഗവും ഇല്ലാതായി. ശംഖുമുഖം ബീച്ചിന്‍റെ പുനര്‍ നിര്‍മാണത്തിന് സര്‍ക്കാര്‍ എല്ലാസഹായവും നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ . കഴിഞ്ഞ ദിവസം കടല്‍ ക്ഷോഭത്തിൽ നടപ്പാത വരെ കടല്‍ വിഴുങ്ങിക്കഴിഞ്ഞു.
ദിവസവും ആയിരക്കണക്കിന് ആളുകളാണ് ശംഖുംമുഖം ബീച്ചില്‍ എത്താറുള്ളത്. എന്നാല്‍ കടല്‍ ക്ഷോപിച്ചതോടെ ബീച്ച് കാണാന്‍ എത്തുന്നവര്‍ നിരാശയോടെ മടങ്ങുകയാണ്. പരിസരത്ത് അപകടമുന്നറിയിപ്പ് നല്‍കുന്ന ബോര്‍ഡുകളും കൊടിമരങ്ങളും സ്ഥാപിച്ചു.
അതേസമയം ആയിരക്കണക്കിന് ആളുകള്‍ എത്തുന്ന ശംഖുംമുഖം ബീച്ചിന്‍റെ പുനര്‍നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ വേണ്ട മുന്‍കരുതലുകളെടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha