കെവിന്റെ കൊലപാതകത്തില്‍ കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കോട്ടയം സ്വദേശി കെവിന്റെ കൊലപാതകത്തില്‍ കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസിന്റെ അന്വേഷണത്തിന് സ്‌പെഷല്‍ ടീമിനെ നിയോഗിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കുറ്റവാളികളെ വലിയ താമസമില്ലാതെ പിടികൂടാന്‍ കഴിയുമെന്നാണ് ലഭിക്കുന്ന വിവരം.
പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചത് അതീവ ഗൗരവത്തോടെ അന്വേഷിക്കും ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ സുരക്ഷ ഒരുക്കുന്നത് പ്രത്യേക ടീമാണ്. ഇതുമായി ലോക്കല്‍ പോലീസിന് ഒരു ബന്ധവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha