ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളില്‍ മൂന്നുപേര്‍ പിടിയിലായതായി സൂചന

ഇരിങ്ങാലക്കുടയില്‍ ഞായറാഴ്ച രാത്രി വീടുകയറി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളില്‍ മൂന്നുപേര്‍ പിടിയിലായതായി സൂചന. തുറവന്‍കാട് സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
ഞായറാഴ്ച ടൗണ്‍ഹാള്‍ പരിസരത്തുവച്ച് വിജയന്റെ മകന്‍ വിനീതുമായി വാക്കേറ്റം നടന്നതും ഫോണില്‍ പോര്‍വിളി നടത്തിയതും ഇവരാണ്. പിടിയിലായവര്‍ മുമ്പും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ്. മറ്റു പ്രതികളും കൂടി ഉടന്‍ പിടിയിലാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.
പിടിയിലായവര്‍ കഞ്ചാവ് മാഫിയയുമായി ബന്ധമുള്ളവരാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. പുലര്‍ച്ചെ ഇവരുടെ വീടുകളില്‍ നിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഇരിങ്ങാലക്കുട എസ്‌ഐ കെ.എസ്. സുശാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
https://www.facebook.com/Malayalivartha