മൃതദേഹത്തിന് മുന്നിലും സംഘർഷം; കനത്ത മഴയ്ക്കിടയിലും ക്രൂരമര്‍ദ്ദനത്തിന് ഇരയായി മരിച്ച കെവിന്റെ മൃതദേഹം തോട്ടുവക്കില്‍ തന്നെ...

കൊല്ലപ്പെട്ട കെവിന്‍റെ മൃതദേഹത്തിന് മുന്നിലും സംഘര്‍ഷം. മൃതദേഹത്തിന്‍റെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആര്‍ഡിഒയുടെയോ കളക്ടറുടെയോ സാന്നിധ്യത്തില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ മര്‍ദ്ദിച്ചു. തഹസില്‍ദാരുടെ നേതൃത്വത്തില്‍ തന്നെ ഇന്‍ക്വസ്റ്റ് നടക്കട്ടെ എന്ന വാദമായിരുന്ന സിപിഎമ്മുകാര്‍ ഉയര്‍ത്തിയത്. ഈ തര്‍ക്കത്തിനിടെയാണ് ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായത്.
പുനലൂരിന് പത്ത് കിലോമീറ്റര്‍ അകലെ ചാലിയക്കര തോട്ടിലാണ് കെവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ക്രൂരമര്‍ദ്ദനത്തിന് ഇരയായി മരിച്ച യുവാവിന്‍റെ മൃതദേഹം രാവിലെ മുതല്‍ തോട്ടുവക്കില്‍ കിടത്തിയിരിക്കുകയാണ്. കനത്ത മഴയും പ്രദേശത്തുണ്ട്. സംസ്ഥാനം മുഴുവന്‍ പ്രതിഷേധം ഉയരുന്പോഴും മൃതദേഹത്തിന്‍റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പോലും തുടങ്ങാന്‍ വൈകുകയാണ്. വലിയ പോലീസ് സാന്നിധ്യവും പ്രദേശത്തുണ്ട്. കെവിന്‍റെ ബന്ധുക്കളും സ്ഥലത്ത് എത്തിയിട്ടുണ്ട്.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും. വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരിക്കും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കുക.
https://www.facebook.com/Malayalivartha