കിഴക്കേകോട്ടയിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ രാമചന്ദ്രൻ ടെക്സ്റ്റയിൽസിലെ ജീവനക്കാരി മരിച്ച നിലയിൽ

നഗരത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ രാമചന്ദ്രന്റെ അട്ടക്കുളങ്ങരയിലെ പുതിയ ശാഖയിലെ ജീവനക്കാരിയെ കഴിഞ്ഞ ദിവസം ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൂത്തുക്കുടി സ്വദേശിനിയായ രജ്‌ന രൂപ (27) യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള പത്മവിലാസം റോഡിലെ താമസ സ്ഥലത്താണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശമ്പളം കിട്ടാത്തതിന്റെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. ഫോര്‍ട്ട് പോലീസ് മേല്‍നടപടി സ്വീകരിച്ചു.
https://www.facebook.com/Malayalivartha