ഓടുന്ന ബസിൽ പിഞ്ച് കുഞ്ഞുങ്ങളോടും അച്ഛനോടും നാട്ടുകാരുടെ ക്രൂരത; കുട്ടികളെ തട്ടികൊണ്ട് പോകുന്നതായി ആരോപണം

കണ്ണൂർ പഠിച്ചാലിൽ നിന്ന് പയ്യന്നൂരിലേക്ക് സ്വന്തം കുഞ്ഞുങ്ങളുമായി യാത്ര ചെയ്ത പിതാവിനെ നാട്ടുകാർ കയ്യേറ്റം ചെയ്തതായി പരാതി. കുഞ്ഞുങ്ങളെ തട്ടി കൊണ്ട് പോവുന്നതായി ആരോപിക്കുകയും ഇവരെ നാട്ടുകാർ ചേർന്ന് പോലീസ് സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു. എന്നാൽ ഇത് ഇയാളുടെ സ്വന്തം കുഞ്ഞുങ്ങളാണ് എന്നാണ് പോലീസ് സ്റ്റേഷനിൽ നിന്ന് ലഭിക്കുന്ന വിവരം.
കുട്ടികൾ പാതി മയക്കത്തിലായിരുന്നു എന്നായിരുന്നു നാട്ടുകാർ പറഞ്ഞിരുന്നത്. തുടർന്ന് സമൂഹമാധ്യമങ്ങളിലൂടെ ഇയാൾക്കെതിരെ നിരവധി തെറ്റായ പ്രചരണങ്ങളൂം നടക്കുകയുണ്ടായി. ഒരടിസ്ഥാനവും ഇല്ലാതെ നിരപരാധികൾക്കെതിരെ ഇത്തരത്തിൽ ആരോപണങ്ങൾ ഉയരാറുണ്ട്. സംഭവത്തിന്റെ സത്യാവസ്ഥ ആരും തന്നെ കാര്യമായി അന്വേഷിക്കാറില്ല എന്നതാണ് വാസ്തവം.
https://www.facebook.com/Malayalivartha