കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ജൂണ്‍ 5ന്

നിപ വൈറസിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് ജൂണ്‍ 5ന്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പ്രഫഷനല്‍ കോളജുകളുള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ജൂണ്‍ 5ന് തുറക്കുന്നത്.
നിപയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഇതില്‍ എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ പിന്നീട് അറിയിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha