കോട്ടയത്തെ ദുരഭിമാനക്കൊല വോട്ടര്‍മാര്‍ അറിയാതിരിക്കാന്‍ ചെങ്ങന്നൂര്‍ മണ്ഡലത്തിലെ ടെലിവിഷന്‍ കേബിളുകള്‍ വ്യാപകമായി വിച്ഛേദിക്കുന്നു; പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്ന് കോണ്‍ഗ്രസും ബിജെപിയും

പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ കൊല്ലപ്പെട്ട കെവിന്റെ മരണം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂര്‍ മണ്ഡലത്തിലെ ജനങ്ങള്‍ അറിയാതിരിക്കാന്‍ വ്യാപകമായി ടിവി കേബിളുകള്‍ മുറിച്ചു മാറ്റുന്നതായി ആരോപണം. ദുരഭിമാനക്കൊല സംബന്ധിച്ച വാര്‍ത്തകള്‍ സമതിദായകര്‍ കാണുന്നത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന് തിരിച്ചടിയാകുമെന്ന് ഭയന്നാണ് നടപടി. ആല, ചെന്നിത്തല, ചെങ്ങന്നൂര്‍ ടൗണ്‍, പ്രാവിന്‍കൂട്, മാന്നാര്‍, മുളക്കുഴ എന്നിവിടങ്ങളിലെ ചാനല്‍ കേബിളുകളാണ് മുറിച്ചു നീക്കിയതായി കണ്ടെത്തിയത്. സിപിഎം പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
കെവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കോട്ടയം ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അതേസമയം, മരിച്ച കെവിന്റെ ബന്ധുക്കള്‍ ഗാന്ധി നഗര്‍ സ്റ്റേഷന്‍ ഉപരോധിക്കുകയാണ്.
അതേസമയം, പ്രണയിച്ച് വിവാഹം കഴിച്ച കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രതികള്‍ എല്ലാവര്‍ക്കും ഡിവൈഎഫ്‌ഐ ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കെവിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനത്തിന്റെ ഉടമസ്ഥന്‍ ഇബ്രാഹിംകുട്ടിയെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ കയ്യില്‍ നിന്ന് വാഹനം വാങ്ങിക്കൊണ്ടുപോയ നിയാസ് ഡിവൈഎഫ്‌ഐ തെന്‍മല യൂണിറ്റ് സെക്രട്ടറിയാണ്. 12 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നതെന്നും പൊലീസ് വ്യക്തമാക്കി. പ്രതികള്‍ ക്രൂരമര്‍ദ്ദനത്തിന് ശേഷമാണ് കെവിനെ കൊലപ്പെടുത്തിയതെന്ന വിവരങ്ങളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. കണ്ണുകളില്‍ മാരക മുറിവേറ്റിട്ടുണ്ട്. കെവിന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തുവെന്നാണ് സൂചന.
ഇന്ന് രാവിലെ പിടിയിലായ ഇശാലും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ്. ഇടമണ്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നവരാണ് സംഘത്തിലെ എല്ലാവരും. ഇനി പിടിയിലാകാന്‍ ഉള്ളവര്‍ രണ്ട് സംഘങ്ങളായി രക്ഷപ്പെട്ടെന്നാണ് നിഗമനം. ഇവര്‍ തെങ്കാശിയിലേക്കാണ് കടന്നിരിക്കുന്നത്. ഇവരെ പിടികൂടാന്‍ തമിഴ്‌നാട് പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്.
തെന്മലയ്ക്ക് സമീപം ചാലിയക്കര തോട്ടില്‍ നിന്നുമാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്. കൊല നടത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് നിഗമനം.
തന്റെ സഹോദരന്‍ ഷാനുവും സംഘവുമാണ് കെവിനെ തട്ടിക്കൊണ്ടു പോയതെന്ന് ഭാര്യ നീനു ആരോപിച്ചിരുന്നു. കെവിനെ തട്ടിക്കൊണ്ടു പോയ വാഹനം ഇന്നലെ കണ്ടെത്തിയിരുന്നു. തെന്മലയ്ക്ക് സമീപത്തു വച്ചു തന്നെയായിരുന്നു വാഹനം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടെയാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്.
പ്രണയിച്ച് വിവാഹം ചെയ്തതിനെ തുടര്‍ന്നായിരുന്നു നവരനെ അര്‍ധരാത്രി വീട്ടില്‍ അതിക്രമിച്ച് കടന്ന് തട്ടിക്കൊണ്ടു പോയത്. കോട്ടയം മാന്നാനത്തായിരുന്നു സംഭവം. അര്‍ധരാത്രി മാരകായുധങ്ങളുമായെത്തിയ സംഘം യുവാവിനേയും സുഹൃത്തിനേയും തട്ടിക്കൊണ്ടു പോവുകയായിരുന്നു.
സംഭവത്തില്‍ പരാതിപെട്ടിട്ടും പൊലീസ് അന്വേഷിച്ചില്ലെന്ന് കെവിന്റെ ഭാര്യ ആരോപിച്ചു. തന്റെ സഹോദരനാണ് ഭര്‍ത്താവിനെ തട്ടിക്കൊണ്ടു പോയതെന്ന് നീനു പറഞ്ഞു. യുവാവിനൊപ്പം തട്ടിക്കൊണ്ടു പോയ സുഹൃത്ത് അനീഷിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം പാതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. തട്ടിക്കൊണ്ടു പോയ വാഹനത്തിന്റെ നമ്ബര്‍ സഹിതം പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നാണ് യുവതിയും ബന്ധുക്കളും ആരോപിക്കുന്നത്. കെവിന്റെ മരണം വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഭാര്യ നീനുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. കെവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ കൈക്കൂലി വാങ്ങി അന്വേഷണം വൈകിപ്പിച്ച പൊലീസുകാരുടേത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നു മുന്‍ ആഭ്യന്തരമന്ത്രികൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം എന്നും തിരുവഞ്ചൂര്‍ പറഞ്ഞു. പൊലീസ് സ്റ്റേഷനു മുന്നില്‍ രമേശ് ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കുത്തിയിരിക്കുകയാണ്. കെവിന്റെ മരണം സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്നു ബിജെപി നേതാവ് എം.ടി. രമേശും ആരോപിച്ചു. സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നതിന്റെ തെളിവാണ് കോട്ടയത്ത് യുവാവിന്റെ കൊലപാതകത്തിലേക്കു നയിച്ചതെന്നു ചെങ്ങന്നൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി. വിജയകുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha