കനത്ത മഴയിലും മികച്ച പോളിംഗ്; ചില പ്രദേശങ്ങളിൽ വോട്ടിങ് യന്ത്രം പണി മുടക്കി; ഇതുവരെ 55 ശതമാനം വോട്ടര്‍മാര്‍ വോട്ട് ചെയ്തതായി റിപ്പോർട്ട്

ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ പോളിംഗ് പുരോഗമിക്കുന്നു. രാവിലെ മുതല്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. മൂന്നു മണി വരെ 55 ശതമാനത്തോളം പോളിംഗാണ് രേഖപ്പെടുത്തിയിരുന്നത്. രാവിലെ മഴയുണ്ടായിരുന്നിട്ടും പോളിംഗിനെ ഇത് കാര്യമായി ബാധിച്ചില്ല. ചില പ്രദേശങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറായത് വോട്ടെടുപ്പ് വൈകുന്നതിന് കാരണമായിരുന്നു. രാവിലെ തന്നെ സ്ഥാനാര്‍ത്ഥികളായ സജി ചെറിയാനും ഡി.വിജയകുമാറും വോട്ട് രേഖപ്പെടുത്തി.
വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ഇവിടെ 17 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. വോട്ടെടുപ്പിന് 164 കേന്ദ്രങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. 17 സഹായ ബൂത്തുകളുമുണ്ട്. രണ്ടു വോട്ടിങ് യന്ത്രങ്ങളാണ് ഓരോ ബൂത്തിലുമുള്ളത്. സിപിഎമ്മിലെ കെ.കെ. രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ഉപതിരഞ്ഞെടുപ്പില്‍ വിജയം തേടിയാണ് മൂന്ന് മുന്നണികളും മത്സരിക്കുന്നത്. ചെങ്ങന്നൂര്‍ ജനതയുടെ വിധിയെഴുത്തിന്റെ ഫലം 31ന് പ്രഖ്യാപിക്കുമ്പോള്‍ ആരുടെ മുഖത്ത് ചിരി വിടരുമെന്ന് അറിയാന്‍ സാധിക്കൂ.
https://www.facebook.com/Malayalivartha