വിവാഹം നടന്ന കാര്യം ഞങ്ങൾക്ക് അറിവില്ലായിരുന്നു... നെഞ്ചുപൊട്ടി അമ്മയും; ഭർത്താവിന്റെ മരണ വാർത്ത വിശ്വസിക്കാനാകതെ തളർന്ന് വീണ് നീനുവും

മൂന്ന് വർഷം നീണ്ട പ്രണയത്തിനൊടുവിൽ അവർ ഒരുമിച്ചെങ്കിലും ആ ദാമ്പത്യം നീണ്ടുനിന്നത് മണിക്കൂറുകൾ മാത്രം. കൊല്ലം തെന്മല സ്വദേശിനിയായ നീനൂ ചാക്കോയും കോട്ടയം ഏറ്റുമാനൂർ സ്വദേശി കെവിനും തമ്മിൽ മൂന്ന് വർഷം മുൻപാണ് പരിചയത്തിലാവുന്നത്. കോട്ടയം നഗരത്തിലെ കോളേജിൽ ബിരുദ പഠനത്തിനെത്തിയ നീനുവും കെവിനും തമ്മിലുള്ള ഈ പരിചയം പിന്നീട് പ്രണമായി മാറുകയായിരുന്നു.
മൂന്നു വർഷക്കാലം പ്രണയിച്ച് നടന്ന കെവിന്റെയും നീനുവിന്റെയും ജീവിതത്തിൽ അടുത്തിടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. കെവിനുമായുള്ള പ്രണയം നീനുവിന്റെ വീട്ടിലറിഞ്ഞതോടെ എതിർപ്പുകളുണ്ടായി. ഒരു കാരണവശാലും കെവിനുമായുള്ള വിവാഹത്തിന് സമ്മതിക്കില്ലെന്നായിരുന്നു നീനുവിന്റെ വീട്ടുകാരുടെ നിലപാട്. ഇതോടെയാണ് കഴിഞ്ഞ വ്യാഴാഴ്ച നീനു വീട് വിട്ടിറങ്ങിയത്. കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ കെവിനും കൊല്ലം സ്വദേശിനിയായ നീനുവും ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെട്ടവരാണെങ്കിലും വ്യത്യസ്ത ജാതിയിലുള്ളവരാണ്.
ഹിന്ദു ചേരമര്‍ വിഭാഗത്തില്‍പെട്ട കെവിന്റെ വീട്ടുകാര്‍ പിന്നീട് ക്രിസ്തു മതം സ്വീകരിക്കുകയായിരുന്നു. സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ അംഗമാണ് കെവിന്‍. നീനുവിന്റെ കുടുംബം റോമന്‍ കാത്തലിക് വിഭാഗത്തില്‍പ്പെട്ടതാണ്. സാമ്പത്തികമായ പിന്നാക്കാവസ്ഥയും ജാതിയിലെ വ്യത്യാസവുമാണ് ഇത്തരമൊരു കുറ്റകൃത്യത്തിന് നീനുവിന്റെ സഹോദരനടക്കമുള്ളവരെ പ്രേരിപ്പിച്ചതെന്നും സൂചനയുണ്ട്.
പെൺകുട്ടിയുമായി വിവാഹം നടന്ന കാര്യം തങ്ങൾക്ക് അറിവില്ലായിരുന്നുവെന്ന് കെവിന്റെ അമ്മ വെളിപ്പെടുത്തി. കെവിന്റെ മരണവാര്‍ത്ത അറിഞ്ഞതിനു പിന്നാലെ നീനുവിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നുരാവിലെ ഏഴരയോടെയാണ് തെന്മലയില്‍നിന്ന് 20കിലോമീറ്റര്‍ അകലെയുള്ള ചാലിയേക്കര ഭാഗത്തെ ആറ്റിലാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്. കെവിന്റെ കണ്ണുകള്‍ ചൂഴ്ന്നെടുത്ത നിലയിലായിരുന്നു മൃതദേഹം. മര്‍ദ്ദിച്ചവശനാക്കിയ ശേഷം അതിക്രൂരമായി കണ്ണുകള്‍ ചൂഴ്ന്നെടുക്കുന്ന ഇത്തരം 'ക്രൂരവിനോദങ്ങള്‍' നമ്മള്‍ ഇതിന് മുന്പ് കേട്ടിട്ടുള്ളതും കണ്ടിട്ടുള്ളതും ഉത്തരേന്ത്യയില്‍ മാത്രമാണ്. ഖാപ് പഞ്ചായത്തുകള്‍ പോലുള്ളവ നിയമവ്യവസ്ഥയെ കൊഞ്ഞനം കുത്തി നടത്തുന്ന പ്രാകൃത ശിക്ഷാവിധികള്‍ ഈ കൊച്ചുകേരളത്തിലും എത്തിയിരിക്കുന്നതിന്റെ സൂചനയായും ഇതിനെ കാണാം.
ഭര്‍ത്താവിനെ കാണാതായതോടെ നീനു പരാതിയുമായി പൊലീസിനെ സമീപിച്ചു. എന്നാല്‍, പരാതിയില്‍ നിസംഗ നിലപാട് സ്വീകരിച്ച പൊലീസ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ തിരക്കിലാണ് തങ്ങളെന്നും അത് കഴിഞ്ഞിട്ട് അന്വേഷിക്കാമെന്നും ലാഘവത്തോടെ മറുപടി നല്‍കി. ഒരുപക്ഷേ, പൊലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ കേരളത്തെ രാജ്യതലത്തില്‍ നാണക്കേടിന്റെ ആഴക്കയത്തിലേക്ക് തള്ളിയിട്ട ഈ സംഭവം ഉണ്ടാകുമായിരുന്നില്ല. ഈ സംഭവം ചാര്‍ത്തി നല്‍കിയ കറുത്ത പാട് എങ്ങനെയാണ് കേരളം മായ്ച്ചു കളയുക എന്നത് ചോദ്യമായി അവശേഷിക്കുന്നു.
നിയമത്തെ അംഗീകരിക്കാതെ സ്വന്തം ഇഷ്ടപ്രകാരം പൊലീസ് പ്രവര്‍ത്തിക്കുന്ന രീതി യു.പി പോലുള്ള സംസ്ഥാനങ്ങളില്‍ നിന്ന് വാര്‍ത്തകളിലൂടെ നമ്മള്‍ വായിച്ചിട്ടുണ്ടാകും. അത്തരമൊരു മനസ്ഥിതിയിലേക്കാണോ ഏറ്റവും സമര്‍ത്ഥരായ പൊലീസ് സേനയെന്ന് പേരെടുത്ത കേരളത്തിലെ പൊലീസും പോകുന്നതെന്ന സംശയവും ആര്‍ക്കും തോന്നാം. സമീപകാലത്തെ പൊലീസിന്റെ ചെയ്തികളെല്ലാം തന്നെ അത്തരത്തിലുള്ളതായിരുന്നു.
ഉരുട്ടിക്കൊല മുതല്‍ ശ്രീജിത്തിന്റെ കസ്‌റ്റഡി മരണം വരെ പൊലീസുകാര്‍ പ്രതിക്കൂട്ടിലാണ്. മുക്കിന് മുക്കിന് ജനമൈത്രീ പൊലീസ് സ്‌റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്ന ഈ കൊച്ചു കേരളത്തില്‍ പൊലീസുകാര്‍ ബൂട്ടിന്റെ ശക്തി ആലംബഹീനരോടും പാവപ്പെട്ടവരോടും കാണിക്കാന്‍ തുടങ്ങിയാല്‍ എവിടെയാണ് ചെന്ന് നില്‍ക്കുകയെന്ന ചോദ്യവും ഉയരുന്നു.
https://www.facebook.com/Malayalivartha