കുമ്മനം രാജശേഖരന്‍ ഇന്ന് മിസ്സോറാം ഗവര്‍ണറായി സ്ഥാനമേല്‍ക്കും; ` ഭരണ പരിചയമില്ലെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തന പരിചയം മുതല്‍ക്കൂട്ടാകുമെന്ന് കുമ്മനം, നിലവിലെ മിസോറം ഗവര്‍ണര്‍ നിര്‍ഭയ് ശര്‍മയുടെ കാലാവധി തിങ്കളാഴ്ച പൂര്‍ത്തിയായ ഒഴിവിലേക്കാണ് നിയമനം

കുമ്മനം രാജശേഖരന്‍ ഇന്ന് മിസ്സോറാം ഗവര്‍ണറായി ചുമതലയേല്‍ക്കും. ഭരണ പരിചയമില്ലെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തന പരിചയം മുതല്‍ക്കൂട്ടാകുമെന്ന് കുമ്മനം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സത്യ പ്രതിജ്ഞയ്ക്കുശേഷം ജൂണ്‍ മൂന്നിനും നാലിനും ഡല്‍ഹിയില്‍ ഗവര്‍ണര്‍മാരുടെ യോഗത്തില്‍ പങ്കെടുക്കും. നിലവിലെ മിസോറം ഗവര്‍ണര്‍ നിര്‍ഭയ് ശര്‍മയുടെ കാലാവധി തിങ്കളാഴ്ച പൂര്‍ത്തിയായ ഒഴിവിലേക്കാണ് നിയമനം.
അതേസമയം മിസോറം ഗവര്‍ണര്‍ പദവി ഏറ്റെടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് കുമ്മനം രാജശേഖരന്‍ കേന്ദ്രനേതാക്കളെ നേരില്‍ കണ്ട് അറിയിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരു സ്ഥാനവും മോഹിച്ചിട്ടില്ലെന്നും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാണ് ഇഷ്ടമെന്നും കുമ്മനം വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha