കേരള ഹൈക്കോടതിയിലേക്ക് ഗുവാഹതി ഹൈക്കോടതിയില്‍നിന്ന് ജഡ്ജി ഋഷികേശ് റോയി എത്തുന്നു

കേരള ഹൈക്കോടതിയിലേക്ക് ഗുവാഹതി ഹൈകോടതിയില്‍നിന്ന് പുതിയ ജഡ്ജ് സ്ഥലം മാറി എത്തുന്നു. മുതിര്‍ന്ന ജഡ്ജി ഋഷികേശ് റോയിയെ കേരളത്തിലേക്ക് സ്ഥലം മാറ്റിയുള്ള പ്രസിഡന്റിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര നിയമ മന്ത്രാലയം ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂണ്‍ 11നകം സ്ഥാനം ഏറ്റെടുക്കാനാണ് നിര്‍ദേശമെങ്കിലും ചൊവ്വാഴ്ച തന്നെ ചുമതലയേറ്റേക്കും. ജഡ്ജിയായാണ് നിയമനം.
എന്നാല്‍, നിലവിലെ കേരള ചീഫ് ജസ്റ്റിസ് ചൊവ്വാഴ്ച വിരമിക്കുന്ന സാഹചര്യത്തില്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് ആക്കി ഇദ്ദേഹത്തെ നിയമിച്ചേക്കും. ഇത് സംബന്ധിച്ച വിജ്ഞാപനവും ഉടനുണ്ടാവും.
https://www.facebook.com/Malayalivartha