സര്‍ക്കാര്‍ രണ്ടും കല്‍പ്പിച്ച്...വിഷമത്സ്യം പിടിച്ചാല്‍ രണ്ടുലക്ഷം രൂപ പിഴയും ആറുമാസത്തെ കഠിനതടവും; നിയമനിര്‍മാണ ബില്ലുമായി സര്‍ക്കാര്‍

ഫോര്‍മാലിന്‍ കലര്‍ന്ന മീനിനെ പിടിച്ചുകെട്ടാന്‍ സര്‍ക്കാര്‍. കേരളത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ കിലോക്കണക്കിന് വിഷമീന്‍ പിടികൂടിയ സംഭവത്തില്‍ നിയമനിര്‍മാണ ബില്‍ നിയമസഭയുടെ അടുത്ത സമ്മേളനത്തില്‍ കൊണ്ടുവരുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ.
മീനിന്റെ ഗുണനിലവാരം ഉറപ്പാക്കാനും വിപണനത്തിലെ ചൂഷണം ഒഴിവാക്കുന്നതിനുമുളള നിയമനിര്‍മാണ ബില്ലാണ് അടുത്ത സമ്മേളനത്തില്‍ പരിഗണിക്കുന്നത്. ലേലം, വിപണനം, ഗുണനിലവാരം എന്നിവയിലെല്ലാം ശക്തമായ ഇടപെടല്‍ നടത്താന്‍ സംസ്ഥാനത്തിനുള്ള അധികാരങ്ങള്‍ക്കുള്ളില്‍ നിന്നായിരിക്കും നിയമം
മത്സ്യത്തില്‍ വിഷം കലര്‍ത്തുന്നത് പിടിച്ചാല്‍ രണ്ടുലക്ഷം രൂപ പിഴയും ആറുമാസത്തെ കഠിനതടവും ഉറപ്പാക്കുന്ന വ്യവസ്ഥ ഉള്‍പ്പെടുത്തും. നിലവില്‍ ഇതരസംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരുന്ന മത്സ്യത്തില്‍ മായം കലര്‍ത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ ഉറവിടത്തില്‍ സംസ്‌കരിക്കുമെന്ന ഉറപ്പ് എഴുതിവാങ്ങി മടക്കിയയക്കാന്‍ മാത്രമാണ് വ്യവസ്ഥ.അതേസമയം, വിഷമത്സ്യത്തിനെതിരായ വ്യാജപ്രചാരണം നാട്ടിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha






















