താരസംഘടനയിലുള്ള ജനപ്രതിനിധികള്‍ക്ക് പ്രശ്‌നത്തിന് പരിഹാരം കാണേണ്ട ഉത്തരവാദിത്വമുണ്ടെന്ന് ചെന്നിത്തല

താരസംഘടനയിലുള്ള ഇടതു ജനപ്രതിനിധികള്‍ക്ക് ജനാധിപത്യപരമായ രീതിയില്‍ ഈ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കാനുള്ള ഉത്തരവാദിത്വമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടതു മുന്നണിയുടെ ജനപ്രതിനിധികളായ രണ്ട് എംഎല്‍എമാരും ഒരു എംപിയും അമ്മയിലുണ്ട്. അവരുടെ നിലപാട് എന്താണ്? ഇടതു നേതാക്കള്‍ നടിമാര്‍ക്ക് അനുഭാവപൂര്‍വ്വമായ നിലപാടെടുക്കുകയും അവരുടെ എംപിയും എംഎല്‍എമാരും മറിച്ചുള്ള നിലപാട് സ്വീകരിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ് എന്നും അദ്ദേഹം പറഞ്ഞു.
രാജിവച്ചു ഇറങ്ങിപോകുന്ന നടിമാര്‍ എത്തിച്ചേരുന്നത് സമൂഹത്തിന് അകത്താണ്. യുവനടിമാര്‍ രാജിയിലൂടെ ഉയര്‍ത്തിയ പ്രശ്‌നം വളരെ ഗൗരവമുള്ളതാണ്. താര സംഘടനയായ അമ്മ ഈ വിഷയം ചര്‍ച്ച ചെയ്യണം. മറിച്ചു ഏകപക്ഷീയമായ തിരുമാനങ്ങളുമായി മുന്നോട്ട് പോകുന്നത് ശരിയല്ല. അമ്മക്ക് നേതൃത്വം കൊടുക്കുന്ന പ്രമുഖ നടന്‍മാര്‍ പൊതു സമൂഹത്തിന്റെ അഭിപ്രായങ്ങളും വിലയിരുത്തലും കണക്കിലെടുക്കാന്‍ തയ്യാറാകണം. സ്ത്രീകള്‍ക്ക് എവിടെയായാലും ആത്മാഭിമാനത്തോടും അന്തസ്സോടും ജോലി ചെയ്യാന്‍ കഴിയണം എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha






















