ഒരു ചുക്കും സംഭവിക്കില്ല: പോകുന്നവര്‍ പോകട്ടെ...പുറത്ത് പോകാതെ ഉള്ളില്‍ നിന്ന് പോരാടണമായിരുന്നു: എഎംഎംഎയില്‍ നിന്നും രാജിവെച്ച നടിമാരുടെ തീരുമാനത്തെ തള്ളി ഭാഗ്യലക്ഷ്മി

സിനിമാക്കാരെ ഇങ്ങനെ വേട്ടയാടല്ലേ. കേരളം മുഴുവന്‍ അമ്മയെ തെറിവിളിക്കുമ്പോള്‍ ഒരു വേറിട്ട ശബ്ദം. ദിലീപിനെ എഎംഎംഎ തിരിച്ചെടുത്ത വിഷയത്തില നടിമാര്‍ രാജിവെച്ചത് യാതൊരു കുലുക്കവും സൃഷ്ടിക്കില്ലെന്ന് നടിയും, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. സംഘടനയില്‍ നിന്നും രാജിവെക്കാതെ അവര്‍ എഎംഎംഎയ്ക്കുള്ളില്‍ നിന്ന് കൊണ്ട് പൊരുതണമായിരുന്നുവെന്ന് ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു.
നടിമാര്‍ പുറത്ത് പോയി എന്നത് കൊണ്ട് ഈ സംഘടനയ്ക്ക് യാതൊരു കുലുക്കവും സംഭവിക്കില്ല. എല്ലാക്കാലത്തും അങ്ങനെ തന്നെയാണ് സംഭവിച്ചിട്ടുള്ളത്. സംഘടനയില്‍ നിന്ന് പുറത്തു പോകുന്നതിന് പകരം ഉള്ളില്‍ നിന്ന് നേതൃത്വത്തിനെതിരേ ശബ്ദമുയര്ത്തിയിരുന്നെങ്കില്‍ എത്ര നന്നാകുമായിരുന്നു എന്നും ഭാഗ്യലക്ഷ്മി ചോദിച്ചു.
എഎംഎംഎയ്ക്കുള്ളില്‍ നിന്ന് ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിച്ചില്ലായിരുന്നെങ്കില്‍ അവര്‍ക്ക് ധര്ണ്ണ നടത്തി പ്രതിഷേധിക്കാമായിരുന്നല്ലോ. അവര്‍ക്ക് വനതിാ അംഗങ്ങളുടെ സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാമായിരുന്നു. എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha






















