ഏറെ നാളത്തെ ജനകീയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോടും ആലപ്പുഴയിലും സ്‌റ്റോപ്പ് അനുവദിച്ചു

കൊച്ചുവേളി മംഗളൂരു അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട്, ആലപ്പുഴ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പ് അനുവദിച്ചു. ഏറെ നാളത്തെ ജനകീയ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് അന്ത്യോദയ എക്‌സ്പ്രസിന് ഇവിടങ്ങളില്‍ സ്‌റ്റോപ്പ് അനുവദിച്ചുകൊണ്ട് റെയില്‍വേ മന്ത്രാലയം ഉത്തരവിട്ടത്.
ആറു മാസത്തേക്ക് പരീക്ഷണടിസ്ഥാനത്തിലായിരിക്കും സ്‌റ്റോപ്പ് അനുവദിക്കുക.ട്രെയിന് കാസര്‍കോട് സ്‌റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളും, വിവിധ സംഘടനകളും വന്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ട്രെയിന്‍ പ്രഖ്യാപിക്കുമ്പോള്‍ കാസര്‍കോട് സ്‌റ്റോപ്പുണ്ടായിരുന്നിട്ടും സര്‍വീസ് തുടങ്ങിയപ്പോള്‍ അതു യാഥാര്‍ത്ഥ്യമാകാതെ പോകുകയായിരുന്നു.
കഴിഞ്ഞ ദിവസം ട്രെയിന്‍ ചങ്ങലവലിച്ചു നിര്‍ത്തിയതിനു എംഎല്‍എയ്‌ക്കെതിരെയും ട്രാക്കില്‍ നിന്ന് യാത്ര തടസ്സപ്പെടുത്തിയതിനു അന്‍പതോളം പ്രവര്‍ത്തകര്‍ക്കെതിരെയും ശറയില്‍വേ പോലീസ് കേസെടുത്തിരുന്നു. പ്രതിഷേധക്കാര്‍ രാജ്യസഭാ എംപി വി. മുരളീധരന് നിവേദനവും നല്‍കിയിരുന്നു. തുടര്‍ന്നാണ് താത്ക്കാലികമായി സ്‌റ്റോപ്പ് അനുവദിച്ചുകൊണ്ട് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ഉത്തരവിറക്കിയത്.
https://www.facebook.com/Malayalivartha






















