എങ്കിലും ഇത്രത്തോളം വേണ്ടിയിരുന്നില്ല: അമ്മയുടെ തീരുമാനത്തില്‍ വെട്ടിലായതു മോഹന്‍ലാല്‍

ഏതു വിഷയങ്ങള്‍ക്കും തമ്മിലടിക്കുന്നവരാണ് താരങ്ങളുടെ ഫാന്‍സുകാര്‍. എന്നാല്‍ ഇപ്പോള്‍ അവരും വെട്ടിലായിരിക്കുകയാണ്. ഒരാവശ്യവുമില്ലാതെ ദിലീപിനെ തുണച്ച് ലാലേട്ടനും വെട്ടിലായെന്നാണ് ഏട്ടന്‍ ഫാന്‍സുകാരുടെ അടക്കം പറച്ചില്‍. മോഹന്‍ലാലിന്റെ കോലം കത്തിച്ച് കേരളത്തില്‍ മിക്കയിടത്തും പ്രതിഷേധം കനക്കുമ്പോള്‍ മോഹന്‍ലാല്‍ ഇതില്‍ എന്തുചെയ്‌തെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. മമ്മൂട്ടി പ്രശ്‌നം മുന്നില്‍ക്കണ്ട് നൈസായി ഒഴിവായെന്നും അക്ഷേപം ഉണ്ട്. പൊതുസമ്മതന്‍ എന്ന നിലയിലാണ് താരസംഘടനയായ അമ്മയെ നയിക്കാന്‍ സൂപ്പര്‍താരം മോഹന്‍ലാല്‍ അധ്യക്ഷപദവിയേറ്റത്. എന്നാല്‍ നടിയെ ആക്രമിച്ച പ്രശ്‌നവുമായി ബന്ധപ്പെട്ട് അഴിയാക്കുരുക്കിലായ സംഘടന അതീവപ്രതിസന്ധിയിലായിരിക്കുകയാണ് മോഹന്‍ലാല്‍ അധ്യക്ഷനായ ഭരണസമിതി ആദ്യമെടുത്ത തീരുമാനത്തിലൂടെത്തന്നെ. നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ അമ്മയിലേക്കു തിരിച്ചെടുത്തത് നിയമപരമായും ധാര്‍മികമായും ശരിയായ നടപടിയല്ലെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
ലണ്ടനില്‍ സിനിമാ ചിത്രീകരണത്തിനു പോകുന്ന മോഹന്‍ലാല്‍ മടങ്ങി വന്നിട്ടേ പ്രതികരിക്കാന്‍ ഇടയുള്ളൂയെന്നും അദ്ദേഹത്തിനോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ദിലീപ് കേസില്‍നിന്ന് ഊരിപ്പോകുമെന്നാണ് അമ്മ ഭാരവാഹികളെ ധരിപ്പിച്ചിരിക്കുന്നത്. ഇക്കാരണത്താലാണു പുതിയ നേതൃത്വം അധികാരമേറ്റയുടനെ ദിലീപിനെ തിരിച്ചെടുത്തതെന്നാണ് അറിയുന്നത്. പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പോലും സുനിയുടെ വക്കാലത്ത് ഒഴിഞ്ഞതാണു സംഭവത്തിലെ ഒടുവിലുണ്ടായ വഴിത്തിരിവ്. ഇതു കേസ് ദുര്‍ബലമാക്കുമെന്നും നിയമവൃത്തങ്ങളില്‍ ചര്‍ച്ചയായി. റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പള്‍സറിന്റെ വെളിപ്പെടുത്തലാണു ദിലീപിനെ കേസില്‍ കുടുക്കാന്‍ കാരണമാക്കിയത്. വക്കാലത്ത് ഒഴിഞ്ഞത് ദിലീപിനെ സഹായിക്കാനാണെന്നാണു സൂചനകള്‍. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ക്വട്ടേഷന്‍ നല്‍കിയതു ദിലീപാണെന്ന പള്‍സര്‍ സുനിയുടെ മൊഴിയാണു കേസില്‍ നിര്‍ണായകമായത്. വിചാരണ നീട്ടിക്കൊണ്ടുപോയി കേസ് ഒഴിവാക്കാന്‍ പ്രതികള്‍ ഗൂഢതന്ത്രം പയറ്റുകയാണെന്ന് കോടതി പലവട്ടം പറഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha






















