രാജിവെച്ച നടിമാര്‍ക്കൊപ്പമാണ് താനെന്ന് പറയാന്‍ ചങ്കുറപ്പുള്ള ഒരേയൊരു നടനേയുള്ളൂ മലയാളത്തില്‍; പറയാനുള്ളത് പറയേണ്ടിടത്ത് പറയുമെന്നും പൃഥ്വിരാജ്; അമ്മയിലേക്കില്ലെന്ന് ദിലീപ് പറഞ്ഞതിന് പിന്നില്‍ പൃഥ്വിരാജിന്റെ കടുംപിടുത്തം; അച്ഛന്‍ സുകുമാരനെതിരെ നിലപാടെടുത്തവരെ വരച്ച വരയില്‍ നിര്‍ത്താനൊരുങ്ങി യുവ താരം

മലയാള സിനിമായില്‍ ചങ്കുറപ്പുള്ള നായകരാണ് എല്ലാവരുമെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ അത് പൃഥ്വിരാജ് മാത്രമാണെന്ന് തെളിയിച്ചിരിക്കുകയാണ്. ഒരു കാലത്ത് തന്റെ അച്ഛന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തി അമ്മയുടെ അപ്രഖ്യാപിത വിലക്കുണ്ടായിരുന്നു. അതിന് പകരം ചോദിക്കാനുള്ള സുവര്‍ണാവസരമാണ് പൃഥ്വിയെ തേടിയെത്തിയിരിക്കുന്നത്. ദിലീപിന്റെ പിന്മാറ്റത്തിന് പിന്നില്‍ പൃഥ്വിരാജിന്റെ നിലപാടുകളാണ്. മാത്രമല്ല അടുത്ത യോഗത്തിലും പൃഥ്വി കത്തിക്കയറും.
താരസംഘടനയായ അമ്മയില്‍ ഉയര്‍ന്നിരിക്കുന്ന വിവാദങ്ങളില്‍ നിലപാട് വ്യക്തമാക്കി നടന്‍ പൃഥ്വിരാജ് രംഗത്തെത്തി. താരസംഘടനയില്‍ നിന്ന് രാജിവെച്ച നടിമാര്‍ക്ക് പൂര്‍ണപിന്തുണ അറിയിച്ചാണ് പൃഥ്വിരാജ് നിലപാട് വ്യക്തമാക്കിയത്. അതേസമയം തന്റെ സമ്മര്‍ദ്ദം മൂലമല്ല ദിലിപിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയതെന്നും പൃഥിരാജ് മാധ്യമത്തിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
അവര്‍ നാലുപേരും എന്തിനാണ് രാജിവെച്ചതെന്ന് തനിക്ക് അറിയാം. അതിനാല്‍ തന്നെ അവരുടെ ധൈര്യത്തേയും, തീരുമാനത്തേയും അഭിനന്ദിക്കുന്നു. താന്‍ അവര്‍ക്കൊപ്പമാണ്. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ മിണ്ടാതിരിക്കുന്ന സ്വഭാവം തനിക്കില്ലെന്നും, പറയേണ്ട ഇടങ്ങളില്‍ പറയേണ്ട സമയത്ത് പറയേണ്ടത് താന്‍ പറഞ്ഞിരിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു.
അതേസമയം ഷൂട്ടിങ് തിരക്കുകള്‍ കാരണമാണ് അമ്മയുടെ മീറ്റിങ്ങില്‍ പങ്കെടുക്കാതിരുന്നത്. എന്നാല്‍ തന്റെ സമ്മര്‍ദ്ദം മൂലമല്ല ദിലീപിനെ പുറത്താക്കിയതെന്നും ആ ക്രെഡിറ്റ് തനിക്കു വേണ്ടെന്നും പൃഥ്വിരാജ് തുറന്നടിച്ചു. ദിലീപിനെ പുറത്താക്കാനെടുത്ത തീരുമാനം അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ഒരുമ്മിച്ചെടുത്തതാണെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha






















