കെഎസ്ആര്‍ടിസിയിലെ നിയമന നിരോധനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപിച്ചാല്‍ നിയമപരമായി നേരിടുമെന്നും ഗതാഗതമന്ത്രി

കെഎസ്ആര്‍ടിസിയിലെ നിയമന നിരോധനത്തില്‍ നിന്നു പിന്നോട്ടില്ലെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. കെഎസ്ആര്‍ടിസി കഞ്ഞി കുടിക്കാന്‍ വകയില്ലാത്ത സ്ഥാപനമാണെന്നും കണ്ടക്ടര്‍ തസ്തികയില്‍ അഡൈ്വസ് മെമ്മോ കൈപ്പറ്റിയ ഉദ്യോഗാര്‍ഥികളെ ജോലിക്കെടുക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപിച്ചാല്‍ നിയമപരമായി നേരിടുമെന്നും മന്ത്രി വ്യക്തമാക്കി.
കെഎസ്ആര്‍ടിസിയിലെ നിയമന നിരോധനം സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ശരി വച്ചിരുന്നു. ഇതോടെ റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ 4051 ഉദ്യോഗാര്‍ഥികള്‍ പെരുവഴിയിലായി. കോര്‍പറേഷനിലെ ജീവനക്കാരുടെ എണ്ണം ദേശീയ ശരാശരിയെക്കാള്‍ കൂടുതലായതിനാലാണ് നിയമന നിരോധനം ഏര്‍പ്പെടുത്തുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
സാമ്പത്തിക പ്രതിസന്ധിയാണ് പ്രധാനമായും നിയമനത്തിനു തടസമായി ചൂണ്ടിക്കാട്ടുന്നത്. ജീവനക്കാരുടെ ശമ്പളം പോലും മുടങ്ങുന്ന അവസ്ഥയില്‍ അടുത്തകാലത്തൊന്നും നിയമനത്തിനു സാധ്യതയില്ല. ചെലവും വരവും തമ്മില്‍ 183 കോടി രൂപയുടെ അന്തരമാണ് ഇപ്പോഴുള്ളത്. ബസ് ഒന്നിന് 8.7 ജീവനക്കാരാണുള്ളത്. ഇത് ദേശീയ ശരാശരിയായ 5.5 ആയി കുറയ്ക്കാനാണ് സുശീല്‍ഖന്നയുടെ പ്രാഥമിക ശിപാര്‍ശയിലുള്ളത്. ഇനി നിയമനം സുശീല്‍ഖന്നയുടെ അന്തിമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ നടത്താന്‍ കഴിയൂ എന്നാണു സര്‍ക്കാര്‍ നിലപാട്.
https://www.facebook.com/Malayalivartha






















