മികച്ച ഓൺലൈൻ മാധ്യമത്തിനുള്ള പെരുന്തച്ചൻ പുരസ്കാരം മലയാളി വാർത്തയ്ക്ക് സ്വന്തം ; ചുരുങ്ങിയ കാലയളവില്‍ ലോകമെമ്പാടുമുള്ള മലയാളികളുടെ മനസില്‍ ഇടം നേടിയ മലയാളി വാര്‍ത്തയ്ക്ക് ഇത് അഭിമാന നിമിഷം

മലയാളത്തിന്റെ മഹാനടനായ തിലകന്റെ ഓർമയ്ക്ക് വേണ്ടി ഭാരത് ഹ്യുമൻ ഹെൽപ്പ് ലൈൻ സംഘടിപ്പിച്ച മികച്ച ഓൺലൈൻ മാധ്യമത്തിനുള്ള പെരുന്തച്ചൻ പുരസ്കാരം മലയാളി വാർത്തയ്ക്ക്. മലയാളി വാര്‍ത്ത പ്രസിദ്ധീകരിച്ച വിവിധ റിപ്പോർട്ടുകളെയും, അഭിമുഖങ്ങളെയും അടിസ്ഥാനമാക്കിയാണ് പുരസ്കാരം നൽകിയത്. കലാമൂല്യങ്ങളുള്ള സിനിമകളെയും, കഴിവുള്ള കലാകാരന്മാരെയും പ്രോൽസാഹിപ്പിക്കുന്നതിനു വേണ്ടി മനുഷ്യവകാശ സംഘടനയുടെ പേരിൽ സംഘടിപ്പിക്കുന്ന അവാർഡാണ് പെരുന്തച്ചൻ പുരസ്കാരം.
കൂടാതെ ഏഷ്യാനെറ്റ്, മാതൃഭൂമി, മനോരമ, ന്യൂസ് 18 കേരള, കർമ്മ ന്യൂസ് എന്നീ മാധ്യമങ്ങളും പുരസ്കാരം കരസ്ഥമാക്കി. മികച്ച ചലച്ചിത്രമായി ആളൊരുക്കം തിരഞ്ഞെടുക്കപ്പെട്ടു , മികച്ച പരിസ്ഥിതി സന്ദേശ ച്ചിത്രം- അമ്മ മരത്തണലിൽ . മികച്ച നടൻ- ഇന്ദ്രൻസ് ( ആളൊരുക്കം ) മികച്ച നടി - സോണിയ മൽഹാർ (നിദ്രാടനം ), മികച്ച രണ്ടാമത്തെ നടൻ - ശ്രീകാന്ത് മേനോൻ, മികച്ച സഹനടൻ - വിജയ് ആനന്ദ്, മികച്ച സംഗീത സംവിധായകൻ കിളിമാനൂർ - രാമവർമ്മ, മികച്ച ഗായകൻ - വിദ്യാധരൻ മാസ്റ്റർ, മികച്ച പുതുമുഖ നടൻ - അൻസാർ യു.എച്ച്, മികച്ച പുതുമുഖ സംവിധായകൻ - സജീവ് വാസ.
കുട്ടികളുടെ പ്രഥമ രാജ്യാന്തര ചലച്ചിത്രമേളയിലെ ഓണ്‍ലൈന്‍ മാധ്യമ പുരസ്‌കാരം മലയാളി വാര്‍ത്ത നേടിയിരുന്നു.
വീഡിയോ കാണാം....
https://www.facebook.com/Malayalivartha






















