ഒരിക്കൽ കൂടി മാതൃകാപരമായ പ്രവർത്തനത്തിന് കയ്യടി ; മഴ തുടർന്നാലും പകർച്ച വ്യാധികൾ തടയാനാകുമെന്ന ആത്മ വിശ്വാസത്തിൽ ആരോഗ്യവകുപ്പ്

കഴിഞ്ഞ മഴക്കാലം നാടെങ്ങും പകർച്ച വ്യാധികൾ പടരുകയും സർക്കാരിനെ പ്രതിപക്ഷം കുറ്റപ്പെടുത്തുകയും ചെയ്ത കാലമായിരുന്നു. എന്നാൽ ഇത്തവണ ആരോഗ്യ വകുപ്പ് വലിയ കയ്യടി നേടിയിരുന്നു. സംസ്ഥാനത്ത് കടുത്ത മഴ പെയ്തിട്ടും പകർച്ചവ്യാധികളെ നിയന്ത്രിക്കാൻ ആരോഗ്യവകുപ്പിന് ആയി. ഓരോ മഴക്കാലവും സർക്കാരിന് തലവേദനയാണ്. മാലിന്യ നിർമാർജനം അടക്കമുള്ള പ്രശ്നങ്ങൾ പകർച്ച വ്യാധിക്ക് കാരണമാകാറുണ്ട്. ഒരിക്കൽ കൂടി കേരളം മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവച്ചിരിക്കുന്നത്.
കാലവർഷം എത്തുന്നതിനു മുമ്പ്തന്നെ കൃത്യമായ ആസൂത്രണത്തിലൂടെ മാലിന്യനിർമാർജനം നടത്തി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഇതിനൊപ്പം കയ്യടി നേടുന്നു. മഴക്കാലമെത്തുന്നതിന് മുൻപ് തന്നെ ശുചീകരണ പ്രവർത്തനങ്ങളിൽ നേട്ടമുണ്ടാക്കാനായത് ആശ്വാസമായി. വയറിളക്കം ചിക്കൻപോക്സ് തുടങ്ങിയ രോഗങ്ങൾ വർധിച്ചത് ചെറിയ ആശങ്ക പടർത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 1271 പേർക്ക് ചിക്കൻപോക്സ് സ്ഥിരീകരിച്ചപ്പോൾ ഈ വർഷം അത് 1507 ആയിരുന്നു. ഡെങ്കിപ്പനി ബാധിതർക്കിടയിലും ഗണ്യമായ കുറവുണ്ടായി. ഈ വർഷം ജനുവരി മുതൽ ജൂൺ 27 വരെ ജില്ലയിൽ 122 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞ ഇതേ കാലയളവിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 5164 ആയിരുന്നു. ഡെങ്കിപ്പനിമൂലം കഴിഞ്ഞ വർഷം ഏഴുപേർ മരിച്ചപ്പോൾ ഇക്കൊല്ലം ഒരാളാണ് മരിച്ചത്. എലിപ്പനി ബാധിതരുടെ എണ്ണത്തിലും കാര്യമായ വ്യത്യാസമുണ്ട്. വരും ദിവസങ്ങളിലും മഴ തുടർന്നാലും പകർച്ച വ്യാധികൾ തടയാനാകുമെന്ന ആത്മ വിശ്വാസത്തിലാണ് ആരോഗ്യവകുപ്പ്.
https://www.facebook.com/Malayalivartha






















