വിവാഹത്തിന് മുമ്പുണ്ടായിരുന്ന അവിഹിത ബന്ധം ഭർത്താവിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ലൈംഗികചൂഷണത്തിന് ഇരയാക്കിയ സംഭവത്തിൽ വൈദികർക്കെതിരായ ലൈംഗികാരോപണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

ഓർത്തഡോക്സ് സഭയിലെ വൈദികർക്കെതിരെ ഉയർന്ന ലൈംഗികാരോപണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡി.ജി.പി അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിനായി പ്രത്യേകസംഘത്തെ നിയോഗിച്ച് ഉടന്‍ ഉത്തരവിറക്കും. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് സഭ നേതൃത്വം ഉറപ്പ് നല്‍കുന്നു.
കുമ്പസാര രഹസ്യം ചോര്‍ത്തി യുവതിയെ ചൂഷണം ചെയ്തുവെന്നാരോപിച്ച് ഓർത്തഡോക്സ് സഭയിലെ അഞ്ച് വൈദികർക്കെതിരെ യുവതിയുടെ ഭർത്താവ് തന്നെയാണ് പരാതിയുമായി രംഗത്തെത്തിയത്. ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. ഇതിനിടെയാണ് വി.എസ്. അച്യുതാനന്ദന്‍ ഡി.ജി.പിക്ക് നേരിട്ട് പരാതി നല്‍കിയത്. അതേ സമയം, ഇതു സംബന്ധിച്ചു യുവതി എവിടെയും പരാതി നല്‍കിയിട്ടില്ല.
വിവാഹത്തിന് മുമ്പുണ്ടായിരുന്ന അവിഹിത ബന്ധം കുമ്പസാരത്തിനിടെ ആരോപണ വിധേയരായ വൈദികരിൽ ഒരാളോട് യുവതി വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ഭർത്താവിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ലൈംഗികചൂഷണത്തിന് ഇരയാക്കുകയായിരുന്നു. ഈ വിവരം മറ്റുള്ളവർക്കും കൈമാറി അവരും യുവതിയെ ഉപയോഗിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ ഭർത്താവ് ഉന്നയിക്കുന്ന പരാതി.
https://www.facebook.com/Malayalivartha






















