പെൺകുട്ടിയെ കറക്കിയെടുത്ത് നിരവധിതവണ ശാരീരിക ബന്ധം; നിരന്തരമായ ഫോൺ വിളി വീട്ടുകാർ ചോദ്യം ചെയ്തതോടെ എന്നെ രക്ഷിക്കണമെന്നും പറഞ്ഞ് കാമുകനെ വിളിച്ച് വരുത്തി: ബൈക്കിൽ എത്തിയ കാമുകനുമായി വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ പിറ്റേ ദിവസം കണ്ടെത്തിയത് ട്രെയിൻ തട്ടി മരിച്ച നിലയിൽ- കൊല്ലം ഓച്ചിറയിലെ പ്ലസ് ടൂ വിദ്യാർത്ഥിനിയുടെ മരണത്തിൽ കാമുകൻ അറസ്റ്റിലായപ്പോൾ പുറത്തായത് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ

ഒാച്ചിറ ക്ളാപ്പനയില്‍ പ്ലസ് ടൂ വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കായംകുളം എരുവ കമലാലയത്തില്‍ ഹരികൃഷ്ണന്‍(20) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടി മുമ്പ് പലതവണ പീഡനത്തിന് ഇരയായിട്ടുണ്ടെന്നും എന്നാല്‍ സംഭവ ദിവസം പീഡനം നടന്നതിന് തെളിവില്ലെന്നുമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക സൂചന. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതിനും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിനുമാണ് കേസ്. കൂടുതല്‍ പേര്‍ അറസ്റ്റിലാകാന്‍ സാധ്യതയുണ്ടന്ന പൊലീസ് പറഞ്ഞു.
23-ന് പുലർച്ചെയാണ് ചങ്ങൻകുളങ്ങര റെയിൽക്രോസിനു സമീപം പെൺകുട്ടിയെ തീവണ്ടി തട്ടി മരിച്ചനിലയിൽ കണ്ടത്. പെൺകുട്ടി വിളിച്ചുവരുത്തുകയായിരുന്നെന്ന് ഹരികൃഷ്ണൻ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. പെൺകുട്ടി നിരന്തരം ഫോണിലൂടെ സംസാരിക്കുന്നത് രക്ഷിതാക്കൾ ചോദ്യംചെയ്തിരുന്നു. ഇതേത്തുടർന്നാണ് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സംഭവ ദിവസം പെൺകുട്ടി യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ചത്.
പുലർച്ചെ 1.30ന് പെൺകുട്ടി ബൈക്കിൽ യുവാവിനൊപ്പം പോകുന്ന ദൃശ്യം സമീപത്തെ വീട്ടിലെ സിസിടിവിയിൽ നിന്നു ലഭിച്ചതാണ് അന്വേഷണത്തിനു സഹായകമായത്. പെൺകുട്ടിയുടെ ഫോണിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചിലർ പൊലീസ് നിരീക്ഷണത്തിലാണ്.
നവമാധ്യമങ്ങളിലൂടെയാണ് പെൺകുട്ടി ഇയാളുമായി ബന്ധം സ്ഥാപിച്ചത്. തുടർന്ന് ഫോൺ നമ്പർ ലഭിച്ച സുഹൃത്തുക്കളും പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചു. സംഭവ ദിവസം വീട്ടിലേക്ക് വിളിച്ചുവരുത്തിയതാണെന്നും റെയിൽവേ ക്രോസിനു സമീപത്തെ ബന്ധുവീട്ടിൽ വിടണമെന്നു പറഞ്ഞെന്നുമാണു ഹരികൃഷ്ണൻ മൊഴി നൽകിയത്. പൊലീസ് ഇതു വിശ്വസിച്ചിട്ടില്ല.
പുലർച്ചെ 1.30 മുതൽ 4.25 വരെ ഇവർ എവിടെയായിരുന്നു എന്നതാണ് അന്വേഷിക്കുന്നത്. പെൺകുട്ടിയുടെ വീട്ടിൽനിന്ന് റെയിൽവേ ക്രോസ് വരെ മൂന്നു കിലോമീറ്റർ ദൂരമേയുള്ളൂ. ഹരികൃഷ്ണനെ കരുനാഗപ്പള്ളി കോടതി റിമാൻഡ് ചെയ്തു. എസ്ഐമാരായ എൻ.ഗിരീഷ്, മഹേഷ്പിള്ള, എഎസ്ഐ അഷ്റഫ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
https://www.facebook.com/Malayalivartha






















