കുടുംബത്തെയോടൊപ്പം കേരളവും ഒന്നടങ്കം ചോദിക്കുന്നു, ജസ്‌ന എവിടെ ; ന്വേഷണം ആരംഭിച്ച് നൂറ് ദിവസം പിന്നിട്ടിട്ടും യാതൊരു തുമ്പും കണ്ടെത്താതെ സംസ്ഥാന പോലീസ്

കുടുംബത്തെയോടൊപ്പം കേരളവും ഒന്നടങ്കം അന്വേഷിക്കുന്ന പെൺകുട്ടിയാണ് ഇന്ന് ജസ്‌ന. ജസ്‌നയുടെ തിരോധാനം നടന്നിട്ട് ഇന്ന് 100 ദിവസം പിന്നിടുന്നു. അന്വേഷണം ആരംഭിച്ച് നൂറ് ദിവസം പിന്നിട്ടിട്ടും യാതൊരു തുമ്പും കണ്ടെത്താതെ സംസ്ഥാന പോലീസ്.
മാർച്ച് ഇരുപത്തി രണ്ടിന് വെച്ചൂച്ചിറ, എരുമേലി പോലീസ് സ്റ്റേഷനിലാണ് ഇതുമായി ബന്ധപ്പെട്ട് ജസ്നയുടെ പിതാവ് ജോസഫ് ആദ്യം പരാതി നൽകിയത്. പല രീതിയിലുള്ള അന്വേഷണമാണ് തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട പലഭാഗങ്ങളിൽ നിന്നും അജ്ഞാത ഫോൺ സന്ദേശങ്ങളും പൊലീസിന് ലഭിക്കുന്നു.
അതേസമയം എരുമേലി പോലീസിന്റെ അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടാകാത്ത സ്ഥിതിഎത്തിയപ്പോൾ സംഘമായി തിരിഞ്ഞ് അന്വേഷണം ഡിവൈഎസ്പി തലത്തിലേക്ക് എത്തി. ഇതിനിടയ്ക്ക് തമിഴ്‌നാട്ടിൽ പല്ലിൽ കമ്പിയിട്ട ഒരു യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയതോടെ അത് ജസ്‌ന ആണെന്ന സംശയവും ഉയർന്നു വന്നിരുന്നു. എന്നാൽ തുടർ അന്വേഷണത്തിൽ അത് പൊക്കിഷ എന്ന മറ്റൊരു യുവതിയാണെന്ന് കണ്ടെത്തി.
അതിനുശേഷം വിവരശേഖരണത്തിനായി പെട്ടികൾ സ്ഥാപിച്ചു. ജസ്‌നയെ കുറിച്ച് അറിയുന്നവർക്ക് പേര് വെളിപ്പെടുത്താതെ ആ വിവരങ്ങൾ അറിയിക്കുന്നതിനായിരുന്നു ഈ സംവിധാനം. കേസുമായി ബന്ധപ്പെട്ട വളരെയധികം സംശയങ്ങൾ ഉയർന്നു വന്നിരുന്നു. വിനോദസഞ്ചാരകേന്ദ്രങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു. ഇതിനിടയിൽ ജസ്നയുടെ അച്ഛനെ ചോദ്യം ചെയ്‌താൽ കാര്യങ്ങൾ അറിയാമെന്ന പിസി ജോർജ് എംഎൽഎയുടെ പരാമർശം വിവാദങ്ങൾക്ക് വഴിതെളിയിച്ചു. ജസ്നയുടെ കുടുംബം ഇതിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. കൂടാതെ ദൃശ്യം മോഡൽ കോലപാതകം എന്ന് സംശയിച്ച് ജസ്നയുടെ അച്ഛന്റെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ തറ പൊളിച്ചു നോക്കിയും അന്വേഷണം നടത്തി. പക്ഷെ നൂറ് ദിവസം കഴിഞ്ഞിട്ടും അതൊന്നും ഒന്നുമാകുന്നില്ല.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജില്‍ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ജെസ്‌ന. അധികം ആരോടും സംസാരിക്കാത്ത പ്രകൃതമാണ് ജെസ്‌നയുടേത്. അതുകൊണ്ടുതന്നെ ജെസ്‌നയ്ക്ക് അടുത്ത സുഹൃത്തുക്കളും കുറവാണ്. കാണാതാവുന്ന നാളിൽ ജെസ്‌നയ്ക്ക് സ്റ്റഡി ലീവായിരുന്നു. അന്നു രാവിലെ എട്ടു മണിയോടെ ജെസ്‌ന വീടിന്റെ വരാന്തയിലിരുന്നു പഠിക്കുന്നത് അയല്‍ക്കാര്‍ കണ്ടിരുന്നു. പിതാവ് ജെയിംസ് ജോലി സ്ഥലത്തേക്ക് പോയി. മൂത്ത സഹോദരി ജെഫിമോളും സഹോദരന്‍ ജെയ്‌സും കോളജിലേക്കും പോയി. ഒമ്പതു മണിയോടെ മുക്കൂട്ടുതറയിലുള്ള അമ്മായിയുടെ വീട്ടിലേക്കു പോവുകയാണെന്ന് അയല്‍ക്കാരോടു പറഞ്ഞശേഷം ജെസ്‌ന വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു.
ഒരു ഓട്ടോറിക്ഷയിലാണ് മുക്കൂട്ടുതറ ടൗണില്‍ എത്തിയത്. പിന്നീട് ജെസ്‌നയെ കുറിച്ച് വിവരമൊന്നും ഇല്ല. ജെസ്‌നയെ കാണാതായതോടെ അന്നു രാത്രി ഏഴരയോടെ പിതാവ് ജെയിംസ് എരുമേലി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha






















