ഇടുക്കി മെഡിക്കൽ കോളേജിന് മുൻഭാഗത്ത് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ റിസേർച്ച് വിഭാഗത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കാതെ ലബോറട്ടറികൾ പ്രവർത്തിക്കുന്നു ; ശുചിത്വ രഹിതമായ ലബോറട്ടറികൾ അടച്ചുപൂട്ടാൻ നടപടി സ്വീകരിക്കാത്ത ജില്ലാ ആരോഗ്യ വകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ

അശാസ്ത്രീയമായ വിധം പ്രവർത്തിക്കുന്ന ലബോറട്ടറികൾ പൂട്ടാൻ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ആരോഗ്യ വകുപ്പ് മേധാവികൾ നടപടിയെടുക്കുന്നില്ലന്ന് ആരോപണം. ഇടുക്കി മെഡിക്കൽ കോളേജിന് മുൻഭാഗത്താണ് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ റിസേർച്ച് വിഭാഗത്തിന്റെ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെ ലബോറട്ടറികൾ പ്രവർത്തിക്കുന്നത്.
മെഡിക്കൽ ലബോറട്ടറിൾ പ്രവർത്തിക്കണമെങ്കിൽ ആരോഗ്യവകുപ്പിന്റെ കൃത്യമായ വ്യവസ്ഥകളും മാനദണ്ഡങ്ങളുമുണ്ട്. പ്രധാനമായും ലബോറട്ടറികളുടെ പരിസര ശുചിത്വം സ്ഥാപനം ഇരിക്കുന്ന കെട്ടിടത്തിന്റെ സ്ഥല സൗകര്യം മാലിന്യങ്ങൾ നിർമ്മാർജനം ചെയ്യുവാനുള്ള സംവിധാനം തുടങ്ങി ഒട്ടേറെ നിബന്ധനകൾ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആൻറ് റിസേർച്ച് വിഭാഗം മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാൽ ഇവ ഒന്നു പോലും പാലിക്കാതെയാണ് ഇടുക്കി മെഡിക്കൽ കോളേജിനു മുൻപിൻ ലബോറട്ടറികൾ പ്രവർത്തിക്കുന്നത് ' .ടി സ്റ്റാളുകൾക്കോ, ഫ്രൂട്ട് സ്റ്റാളുകൾക്കോ ചെറിയ സ്റ്റേഷനറി കടകക്കോ മാത്രം ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് പണികഴിപ്പിച്ചിട്ടുള്ള ബങ്കുകളിലാണ് ഈ ലാബുകൾ പ്രവർത്തിക്കുന്ന്' വൃത്തിഹീനമായ അന്തരീക്ഷത്തിൽ വേണ്ടത്ര കരുതലില്ലാതെ രക്തസാമ്പിളുകൾ ശേഖരിക്കുകയും 'കഫം, മലം മൂത്രം ഉൾപ്പെടെയുള്ളവ പരിശോധനക്ക് ശേഷം ആ ശൂപത്രി റോഡിന്റെ സമീപത്തു തന്നെ നിക്ഷേപിക്കുന്നതും ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകൻ അനിൽ ആനിക്കനാട്ട് ആരോഗ്യ വകപ്പിന് പരാതി നൽകിയിരുന്നു. അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയതായി ആരോഗ്യവകുപ്പ് പരാതിക്കാരന് നൽകിയ റിപ്പോർട്ടിന്റെ കോപ്പിയിൽ പറയുന്നുണ്ട്. നടത്തിപ്പുകാരുടെ പണ സ്വാധീനം മൂലം നടപടി ഉണ്ടാകാതെ വന്നതോടെ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ച് ലാബ് അടച്ചുപൂട്ടാൻ ഉത്തരവ് നേടി. എന്നാൽ കോടതി ഉത്തരവുണ്ടായിട്ടും ജില്ലാ മെഡിക്കൽ ഓഫീസർ നടപടി എടുത്തില്ലന്ന് പരാതിക്കാരൻ അനിൽ ആനിക്കനാട്ട് പറഞ്ഞു. ശുചിത്വ രഹിതമായ ലബോറട്ടറികൾ അടച്ചുപൂട്ടാൻ നടപടി സ്വീകരിക്കാത്ത ജില്ലാ ആരോഗ്യ വകുപ്പിനെതിരെ ജനങ്ങളെ സംഘടിപ്പിച്ച് സമരത്തിനൊരുങ്ങുകയാണ് പരാതിക്കാരനൊപ്പം നട്ടുകാരും.
https://www.facebook.com/Malayalivartha






















