പഞ്ചായത്ത് മാലിന്യം ശരിയായ വിധത്തിൽ നീക്കം ചെയ്യാത്തതിനാൽ മാലിന്യം കുമിഞ്ഞുകൂടുന്നു ; ഇടുക്കി , വാഴത്തോപ്പ് പഞ്ചായത്ത് മാലിന്യ സംസ്ക്കരണത്തിനായി വിളിച്ച ടെണ്ടറുകളിൽ അട്ടിമറിയെന്ന് ആക്ഷേപം

ഇടുക്കി , വാഴത്തോപ്പ് പഞ്ചായത്ത് മാലിന്യ സംസ്ക്കരണത്തിനായി വിളിച്ച ടെണ്ടറുകളിൽ അട്ടിമറിയെന്ന് ആക്ഷേപം. വിമുക്ത ഭടൻമാരുടെ സംഘടന സമർപ്പിച ടെണ്ടർ പോലും പഞ്ചായത്ത് മടക്കിയത് അഴിമതിക്ക് തെളിവെന്ന് നാട്ടുകാർ ആക്ഷേപം ഉന്നയിച്ചു.
ഇടുക്കി മെഡിക്കൽ കോളേജിന് സമീപത്തായാണ് വാഴത്തോപ്പ് പഞ്ചായത്തിന്റെ മാലിന്യ പ്ലാന്റ് . മാലിന്യങ്ങൾ വനപ്രദേശത്തേക്ക് തള്ളിയിരിക്കുന്നതിനാൽ പ്രദേശത്ത് സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കുവാനുള്ള സാധ്യതയും ഉണ്ട്. പഞ്ചായത്ത് മാലിന്യം ശരിയായ വിധത്തിൽ നീക്കം ചെയ്യാത്തതിനാൽ ജില്ലാ ആസ്ഥാന പട്ടണമായ റുതോണിയിലും മാലിന്യം കുമിഞ്ഞുകൂടുന്നു. അടുത്തിടെ പഞ്ചായത്ത് മാലിന്യ സംസ്ക്കരണത്തിനായി ടെൻറർ വിളിച്ചുവെങ്കിലും ഭരണ സമിതിയുടെ ഇഛക്കൊത്ത് തുക എത്താത്തതിനാൽ ടെണ്ടർ മടക്കുകയായിരുന്നു. വളരെ കുറഞ്ഞ തുകയ്ക്ക. വിമുക്ത ഭടൻമാരുടെ സംഘടന ഉൾപ്പെടെ മാലിന്യം പഞ്ചായത്തിൽ നിന്നും മാറ്റാൻ തയ്യാറായി ടെണ്ടർ വച്ചിരുന്നു. കുറഞ്ഞ തുകയ്ക്ക് സമർപ്പിച്ച ടെണ്ടർ പോലും ഭരണ സമിതി മുടന്തൻ ന്യായങ്ങൾ പറഞ്ഞ് മടക്കിയതായി പൊതുപ്രവർത്തകൻ' അനന്ദു ആരോപിച്ചു.
പഞ്ചായത്ത് ഭരണസമിതിയിൽ പെട്ട ചിലർക്ക് ഗ്യണകരമായ വിധത്തിൽ മാത്രമേ ടെണ്ടറുകൾ അംഗീകരിക്കൂ എന്ന നിലപാടാണ് പഞ്ചായത്തിനുള്ളത്. ഇതും മാലിന്യ സംസ്‌ക്കരണത്തിന് തിരിച്ചടിയാവുകയാണ്
https://www.facebook.com/Malayalivartha






















