മത്സ്യ വിൽപ്പന കേന്ദ്രങ്ങളിൽ വീണ്ടും ഫോർമാലിൻ സാനിധ്യം ; ഫിഷറീസ് വകുപ്പിന്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും നേതൃത്വത്തിൽ കട്ടപ്പനയിലെ പച്ചമീൻ വിൽപന കേന്ദ്രങ്ങളിൽ പരിശോധന

ഇടുക്കി ,പുളിയൻമല റോഡിലെ സ്വകാര്യ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ ഏതാനും പച്ചമീനുകളിൽ ചെറിയതോതിൽ ഫോർമാലിൻ കണ്ടെത്തി. അവിടെനിന്ന് മീനുകളുടെ സാന്പിൾ ശേഖരിച്ച് എറണാകുളത്തിനു പരിശോധനയ്ക്ക് അയച്ചു. നഗരത്തിലെ മാർക്കറ്റിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ മീനിൽ രാസവസ്തുക്കൾ കണ്ടെത്താനായില്ല.
ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ ബി. മധുസൂദനൻ, പീരുമേട് സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ ജേക്കബ് തോമസ്, ഇടുക്കി സർക്കിൾ ഫുഡ് സേഫ്റ്റി ഓഫിസർ എസ്. അനഘ, ഫിഷറീസ് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പി. ശ്രീകുമാർ, സബ് ഇൻസ്പെക്ടർ ഓഫ് ഫിഷറീസ് പി.എസ്. ഷെനൂബ്, ഫീൽഡ് ഓഫിസർമാരായ പ്രദീഷ്, സ്വാദിഷ്, ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
https://www.facebook.com/Malayalivartha






















