പത്താനപുരം തെരഞ്ഞെടുപ്പിനിടെ ഉണ്ടായ വിവാദങ്ങള്‍ അമ്മയില്‍ അഭിപ്രായഭിന്നത രൂക്ഷമാക്കിയെന്നും പൊതുസമൂഹത്തില്‍ അവമതിപ്പുളവാക്കുന്നെന്നും അതിനാല്‍ രാഷ്ട്രീയക്കാര്‍ നേതൃത്വത്തിലേക്ക് വരേണ്ടെന്നും ഉള്ള നിര്‍ദ്ദേശം അട്ടിമറിച്ചു

അടുത്തകാലത്ത് സംഘടനയിലുണ്ടായ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ഭാരവാഹികളെ തെരഞ്ഞെടുക്കുമ്പോള്‍ രാഷ്ട്രീയക്കാരെയും ജനപ്രതിനിധികളെയും മാറ്റിനിര്‍ത്തണമെന്ന് ചര്‍ച്ചവന്നിരുന്നു. മമ്മൂട്ടി ജനറല്‍ സെക്രട്ടറിയും ഇന്നസെന്റ് പ്രസിഡന്റുമായ നേതൃത്വമാണ് ഇങ്ങിനെയൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. പത്തനാപുരത്ത് ഗണേഷ്‌കുമാറും ജഗദീഷും മല്‍സരിച്ചപ്പോഴുണ്ടായ വിവാദങ്ങളാണ് ഇത്തരം ഒരു നീക്കത്തിന് വഴിവെച്ചത്. അമ്മയുടെ രണ്ട് അംഗങ്ങള്‍ മത്സരിക്കുന്നതിനാല്‍ പ്രധാനപ്പെട്ട താരങ്ങളൊന്നും പ്രചരണത്തിന് പോകേണ്ടെന്നായിരുന്നു തീരുമാനം. എന്നാല്‍ അതിന് വിരുദ്ധമായി മോഹന്‍ലാല്‍ ഗണേഷ് കുമാറിന് വേണ്ടി പ്രചരണത്തിന് പോയി. അതിനെതിരെ ജഗദീഷും സലിംകുമാറും പരസ്യമായി രംഗത്തെത്തിയിരുന്നു.
ഇത്തരം സംഭവങ്ങള്‍ സംഘടയില്‍ അഭിപ്രായഭിന്നത രൂക്ഷമാക്കുന്നെന്നും പൊതുസമൂഹത്തില്‍ അവമതിപ്പുളവാക്കുന്നെന്നും ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെ അപകടം മണത്തറിഞ്ഞ മുകേഷും ഗണേഷ്‌കുമാറും എതിര്‍ത്തു. അവര്‍ ഭാരവാഹികളായി മത്സരിക്കുമെന്ന് വ്യക്തമാക്കി. ദിലീപിനെ സംഘടനയിലേക്ക് മടക്കൊക്കൊണ്ടുവരാനും ദിലീപിന് സംരക്ഷണം നല്‍കുന്നതിനും വേണ്ടിയായിരുന്നു ഇത്. ഇത് മനസിലാക്കിയ ജഗദീഷ് തനും മത്സരിക്കാനുണ്ടെന്ന് നേതൃത്വത്തെ അറിയിക്കുകയായിരുന്നു. ദിലീപ് പുറത്തായതോടെ ഒഴിവ് വന്ന ട്രഷറര്‍ സ്ഥാനത്തേക്ക് ജഗദീഷ് പത്രിക നല്‍കുകയായിരുന്നു. മുന്‍പും പലതവണ ജഗദീഷ് ട്രഷററായിരുന്നു.
പത്തനാപുരം വിവാദങ്ങളെ തുടര്‍ന്ന് മോഹന്‍ലാലും ജഗദീഷും തമ്മിലുണ്ടായ അഭിപ്രായ ഭിന്നതകള്‍ ഇതുവരെ പരിഹരിച്ചിട്ടില്ല. ഗണേഷും ജഗദീഷും തമ്മില്‍ ഒരിക്കലും അടുക്കാത്ത രീതിയില്‍ അകന്ന് കഴിഞ്ഞു. അതിനാല്‍ പുതിയ ഭാരവാഹികള്‍ ഒത്തൊരുമയോടെ എങ്ങനെ മുന്നോട്ട് പോകുമെന്ന് ആശങ്കയുണ്ട്. അതിനിടെയാണ് ആദ്യയോഗ തീരുമാനം തന്നെ വിവാദമായത്.
ലണ്ടനില്‍ സ്‌റ്റേജ്‌ഷോയ്ക്ക് പോയിരിക്കുന്ന ജഗദീഷ് ജനറല്‍ ബോഡിയില്‍ പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ കുറേ അമ്മ യോഗങ്ങളിലും ജഗദീഷിന്റെ സാനിധ്യം ഉണ്ടായിരുന്നില്ല. സിനിമകളില്‍ നിന്നും താരം ഏതാണ് ഔട്ടായ മട്ടിലായിരുന്നു. ടി.വി പരിപാടികളിലാണ് കൂടുതലും പങ്കെടുത്തിരുന്നത്. നാഷണല്‍ ഹൈവേയിലൂടെ കാളവണ്ടിയില്‍ പോകുന്ന അവസ്ഥയിലാണ് താനെന്ന് പ്രമുഖ ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha






















